ചെമ്മരത്തൂരില്‍ വീടിനുനേരെ ബോംബേറ്
വടകര: ചെമ്മരത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. വാവത്ത് പൊയില്‍ 'നീതുപുര'യില്‍ അശോകന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. നാലു പെട്രോള്‍ ബോംബുകളില്‍ ഒരെണ്ണം പൊട്ടിയില്ല. പൊട്ടാത്തതില് അര ലിറ്ററോളം പെട്രോളും വെടിമരുന്നുമുണ്ടായിരുന്നു. വരാന്തയില്‍ വീണ ഈ ബോംബ് പൊട്ടിയിരുന്നെങ്കില്‍ അപകട സാധ്യത കൂടുതലായിരുന്നു.
വീട്ടുമുറ്റത്ത് രണ്ടു കാറും മൂന്നു ഇരുചക്ര വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ചുമരില്‍ മുകള്‍ ഭാഗത്ത് കരിപിടിച്ച നിലയിലാണ്. വടകര പൊലിസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കാവില്‍ രാധാകൃഷ്ണന്, പ്രമോദ് കക്കട്ടില്‍, സി.പി വിശ്വനാഥന്, അച്യുതന് പുതിയേടത്ത്, ബവിത്ത് മലോല്‍ ഉള്‍പ്പെെട നിരവധി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. ബോംബെറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."