ഇന്തോ- അറബ് ഭാഷാ സൗഹൃദ സമ്മേളനത്തിന് മദീനയില്‍ തുടക്കം
റിയാദ്: നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്തോ -അറബ് ഭാഷാ സൗഹൃദ സമ്മേളനത്തിന് മദീനയില്‍ തുടക്കമായി. ഭാഷയും സംസ്‌കാരവും ചര്‍ച്ചയാകുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും സഊദിയിലെയും ഭാഷാ പണ്ഡിതരും യൂനിവേഴ്‌സിറ്റികളിലെ അറബിക് വിഭാഗം തലവന്മാരുമാണ് പങ്കെടുക്കുന്നത്.
കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജ് സംഘടിപ്പിക്കുന്ന പരിപാടി മദീനയിലെ മില്ലേനിയ ത്വയ്ബ ഹോട്ടലിലാണ് അരങ്ങേറുന്നത്.സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കേരളമെന്ന പേരിനെ ചൊല്ലി ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. ഡോ. മുഹമ്മദ് ഇശാറത് മുല്ല അവതരിപ്പിച്ച പ്രബന്ധത്തില്‍ കേരളം എന്ന പേര് ഖൈറുല്‍ അര്‍ദ് (ഏറ്റവും സുന്ദരമായ പ്രദേശം) എന്ന അറബി പദത്തില്‍ നിന്ന് വന്നതാണെന്ന് സൂചിപ്പിച്ചതോടെയായിരുന്നു ചര്‍ച്ചക്ക് തുടക്കം. ഇദ്ദേഹത്തിന്റെ വാദങ്ങളെ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് അറബ് പ്രതിനിധികളും രംഗത്തെത്തി. തുടര്‍ന്ന് ഡോ. സനാഉല്ലയും കിങ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍അസീസ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജ് സെക്രട്ടറി ഡോ. വാശ്മിയും കേരളത്തിലെ ഏക പ്രതിനിധി ന്യൂനപക്ഷ ബോര്‍ഡ് അംഗം ഡോ. എ.ബി മൊയ്തീന്‍കുട്ടിയോട് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തേടി. ഇതിന് ചരിത്രപരമായും ഭാഷാപരമായും തെളിവില്ലെന്ന് ഡോ. മൊയ്തീന്‍കുട്ടി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."