HOME
DETAILS
MAL
വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ്; പ്രതി പൊലിസ് പിടിയില്‍
backup
June 04 2017 | 20:06 PM
പേരാമ്പ്ര: വിജിലന്‍സ് സി.ഐ ചമഞ്ഞ് തട്ടിപ്പു നടത്തിയ പ്രതിയെ പൊലിസ് പിടികൂടി. പേരാമ്പ്രക്ക് സമീപം മുളിയങ്ങല്‍ പനമ്പ്ര കോളനിക്കടുത്ത് താമസിക്കുന്ന ലക്ഷംവീട്ടില്‍ സുബൈറിനെയാണ് വഴിക്കടവ് പൊലിസ് പിടികൂടിയത്.
വിജിലന്‍സ് സി.ഐയാണെന്ന് പറഞ്ഞ് വഴിക്കടവ് സ്വദേശിയുടെ ഡയറിഫാമില് സന്ദര്‍ശനം നടത്തുകയും ഉടമയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും രണ്ടു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തില്‍ സംശയം തോന്നിയ ഡയറിഫാം ഉടമ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ഇങ്ങനെ ഒരു അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് വിവരം ലഭിച്ചതോടെ വഴിക്കടവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് പ്രതിയെ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."