HOME
DETAILS

വിമാന ടിക്കറ്റ് നിശ്ചയിച്ചതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വീഴ്ച

  
backup
October 15 2018 | 02:10 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%9a

 

കൊണ്ടോട്ടി: ഹജ്ജ് സര്‍വിസ് നടത്താന്‍ വിമാന കമ്പനികളുമായി ഉണ്ടാക്കുന്ന കരാറില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വീഴ്ച. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന് വിമാന കമ്പനികളില്‍ നിന്ന് ഫെബ്രുവരിയില്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും മെയ് മാസത്തില്‍ കരാര്‍ ഒപ്പിടുകയുമാണ് ചെയ്തത്.
ഡോളര്‍ നിരക്കിലാണ് വിമാന ടിക്കറ്റിന്റെ കരാര്‍. ഡോളറിന് 65 രൂപയായി നിശ്ചയിച്ച് എയര്‍ഇന്ത്യ, സഊദി എയര്‍ലെന്‍സ്, ഫ്‌ളൈനാസ് എന്നീ വിമാന കമ്പനികളുമായി കരാറുണ്ടാക്കി. എന്നാല്‍ വിമാന സര്‍വിസുകള്‍ ആരംഭിച്ച ഘട്ടത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഹജ്ജ് ടിക്കറ്റിന് അധികം തുക ഈടാക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രമം. ഇതിനായി വീണ്ടും തീര്‍ഥാടകരില്‍നിന്ന് പണം ഈടാക്കാനുള്ള ശ്രമത്തിലാണ്.
സാധാരണ വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുത്ത് പിന്നീട് യാത്ര ചെയ്യുമ്പോള്‍ ഒരു യാത്രക്കാരനും അധികം തുക നല്‍കേണ്ട കാര്യമില്ല. മൂന്ന് മാസം മുമ്പ് വരെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുമാവും. നേരത്തെ ടിക്കറ്റെടുത്തവര്‍ക്കും യാത്രയുടെ തലേനാള്‍ വിമാന ടിക്കറ്റെടുത്തവര്‍ക്കും നിരക്കില്‍ വ്യത്യാസമുണ്ടാവാന്‍ കാരണമിതാണ്. മെയ് മാസത്തില്‍ വിമാന കമ്പനികളുമായി കരാറുണ്ടാക്കുമ്പോള്‍ തന്നെ വിമാന ടിക്കറ്റ് ഏകീകരിക്കാതെ ഡോളറില്‍ നിശ്ചയിക്കുന്നതാണ് ഹാജിമാര്‍ക്ക് മേല്‍ വീണ്ടും അധിക ബാധ്യത വരാന്‍ കാരണം. ഹജ്ജ് വിമാന കരാര്‍ സാധാരണ ടിക്കറ്റുപോലെ ഇന്ത്യന്‍ നിരക്കില്‍ നല്‍കാനും വിമാന കമ്പനികള്‍ തയാറാണ്. മാത്രവുമല്ല, കാരാര്‍ പ്രകാരമുള്ള തുകയില്‍ ടിക്കറ്റ് നിജപ്പെടുത്താനും കഴിയും. എന്നാല്‍ കരാറിന് ശേഷമുള്ള വിപണിയുടെ വീഴ്ച തീര്‍ഥാടകര്‍ക്ക് താങ്ങേണ്ട ഗതികേടുണ്ടാവില്ല.
ഹജ്ജ് നടത്തിപ്പില്‍ ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇടിഞ്ഞതു മൂലം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് 88 കോടിയുടെ അധിക ബാധ്യതയുണ്ടാകുന്നത്.ഹജ്ജിന് പോയി മടങ്ങിയെത്തിയതിനുശേഷം മുഴുവന്‍ പേരും അധിക തുക അടക്കേണ്ട ഗതികേടുണ്ടാവുന്നതും ആദ്യമായാണ്. 20 എംബാര്‍ക്കേഷന്‍ പോയിന്റില്‍നിന്നും വ്യത്യസ്ത തുകയാണ് ഈടാക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുങ്ങുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് പോയവര്‍ 6205 രൂപയാണ് അധികമായി നല്‍കേണ്ടി വരികയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മറ്റുള്ള എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് പോയവര്‍ നല്‍കേണ്ട തുക ഇങ്ങിനെ. അഹമ്മദാബാദ് (5340), ഔറംഗാബാദ്(6850), മംഗളൂരു (6515), ഭോപ്പാല്‍ (7090), ചെന്നൈ (6390), ദില്ലി (5825), ഗയ (8060), ഗോവ(6650), ഗുവാഹത്തി (9540), ഹൈദരാബാദ് (5265), ജയ്പൂര്‍ (6250), കൊല്‍ക്കത്ത (7155), ലഖ്‌നൗ (6495), ബംഗളൂരു (6720), നാഗ്പൂര്‍ (5600), മുംബൈ (4670), റാഞ്ചി (8730), ശ്രീനഗര്‍(8320), വാരണാസി (7360).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  18 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  18 hours ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  19 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  19 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  20 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  20 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  20 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  20 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  20 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  21 hours ago