കോഴിക്കോട്-ഷോര്ണ്ണൂര് റെയില്‍പാതയില്‍ ഗതാഗതം പുനരാരംഭിക്കുന്നു
കോഴിക്കോട്: ഫറോക്ക് പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വിസ് നിര്‍ത്തിവച്ച കോഴിക്കോട്-ഷോര്‍ണൂര്‍ റെയില്‍പാതയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഫറോക്ക് പാലത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗം പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് ബോധ്യപ്പെട്ടതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫറോക്ക് പുഴക്ക് കുറുകേയുള്ള റെയില്‍പാലത്തിന്റെ ഡെയ്ഞ്ചര്‍ സോണിനും മുകളില്‍ വെള്ളമെത്തിയത്. തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു.
മറ്റു നടപടികളും കൂടി പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ തീവണ്ടികള്‍ കടത്തിവിട്ടു തുടങ്ങും. നാല് ദിവസമായി ഓടാതിരുന്ന മലബാര്‍, മാവേലി, മാംഗ്ലൂര്‍ എക്സ്പ്രസ് തീവണ്ടികളും, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകളും ഇന്ന് സര്‍വ്വീസ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."