HOME
DETAILS

അരിവാള്‍ രോഗികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം

  
backup
June 04 2017 | 20:06 PM

%e0%b4%85%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6

 

മാനന്തവാടി: ഏകജാലക പ്രവേശനത്തില്‍ അരിവാള്‍ രോഗികളായ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സ്‌കൂളുകളില്‍ പ്രവേശനം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അരിവാള്‍ രോഗികളുള്ള ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. 2012ല്‍ പുല്‍പ്പള്ളിയിലെ അരിവാള്‍ രോഗിയായ വിദ്യാര്‍ഥിനിക്ക് താന്‍ പഠിച്ച സ്‌കൂളില്‍ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം ലഭിച്ചിരുന്നില്ല.
സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാത്ത കാരണം വേറെ സ്‌കൂളില്‍ പ്രവേശനം നേടാന്‍ കഴിയാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടിയുംവന്നു. ഇതേത്തുടര്‍ന്ന് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിവന്ന ശ്രമങ്ങളുടെ ഫലമാണ് സര്‍ക്കാര്‍ തീരുമാനം. അരിവാള്‍ രോഗികളായ വിദ്യാര്‍ഥികള്‍ ഏകജാലകം വഴി അപേക്ഷ നല്‍കണം.
അവര്‍ പഠനം നടത്തിയ സ്‌കൂളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ സൗകര്യപ്രദമായ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഇത് നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ജില്ലയില്‍ 805 അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ജില്ലയില്‍ തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. രോഗികളുടെ ഉന്നമനത്തിനായി 2006ലാണ് അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
ജില്ലയിലെ എംഎല്‍എമാരുടെ ശ്രമഫലമായാണ് ഏകജാലക പ്രവേശനം സാധ്യമായതെന്നും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.ഡി. സരസ്വതി പറഞ്ഞു. ബോധവത്ക്കരണവും കൃത്യമായ പരിചരണവും ലഭിച്ചു തുടങ്ങിയതോടെ ജില്ലയില്‍ അരിവാള്‍ രോഗികളുടെ മരണനിരക്ക് കുറഞ്ഞുവരികയാണ്. രോഗികള്‍ക്ക് തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിന് സഹായം നല്‍കുന്നതിനായുള്ള പിന്നാക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്റെ പദ്ധതി ജൂലൈയില്‍ ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  24 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  36 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  43 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago