ഇന്ധന വില എണ്ണക്കമ്പനി ഉന്നതരുമായി ഇന്ന് ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേയും ആഗോള തലത്തിലെയും എണ്ണ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നു. ഇന്ന് ഡല്‍ഹിയിലാണ് ചര്‍ച്ച നടക്കുക.
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതുകാരണം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. ഇത് അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
ഇറാനുമേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യവും ഇന്ധന വില വര്‍ധിക്കുന്നത് സാമ്പത്തിക വികസനത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നുംകണ്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര നടപടിയുടെ ഭാഗമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ഇന്ന് നടക്കുന്ന യോഗത്തില്‍ സഊദി എണ്ണ കമ്പനിയുടെ സി.ഇ.ഒ , റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേരത്തെ 2016 ജനുവരി അഞ്ചിനാണ് ആദ്യമായി ഇത്തരത്തില്‍ ഒരു ചര്‍ച്ച നടന്നത്. തുടര്‍ന്ന് 2017 ഒക്ടോബറിലും ചര്‍ച്ച നടത്തി ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ക്ക് കൂടുതല്‍ എണ്ണ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. നീതി ആയോഗിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്.
ഇതിനിടയില്‍ ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍കിന്ദോയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ഒ.എന്‍.ജി.സി ചെയര്‍മാന്‍ ശശി ശങ്കര്‍, ഐ.ഒ.സി ചെയര്‍മാന്‍ സഞ്ജിവ് സിങ്, ഗെയ്ല്‍ ഇന്ത്യാ അധ്യക്ഷന്‍ ബി.സി ത്രിപാഠി, എച്ച്.പി.സി.എല്‍ ചെയര്‍മാന്‍ മുകേഷ് കുമാര്‍ സുരന്‍, ഓയില്‍ ഇന്ത്യാ ചെയര്‍മാന്‍ ഉത്പല്‍ ബോറ, ബി.പി.സി.എല്‍ ചെയര്‍മാന്‍ ഡി. രാാജ്കുമാര്‍ എന്നിവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."