HOME
DETAILS
MAL
മലപ്പുറത്തെയും വയനാട്ടിലെയും ദുന്തബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശിക്കും
backup
August 12 2019 | 12:08 PM
തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും നാശംവിതച്ച മലപ്പുറത്തും വയനാട്ടിലും മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും. റോഡുമാര്‍ഗം എത്താന്‍ സാധിക്കുന്ന പരമാവധി സ്ഥലങ്ങളിലും ഹെലികോപ്റ്ററിലും ദുരന്തബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി എത്തും. വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് സുരക്ഷാ സാഹചര്യം കൂടി കണക്കിലെടുത്താകും സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമെടുക്കുക.
നേരത്തേ ദേശീയ ദുരന്തനിവാരണ കേന്ദ്രത്തില്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നെങ്കിലും പ്രളയം ആരംഭിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."