ഫണ്ട് വിനിയോഗത്തില്‍ ഗവേഷണം നടത്തണം: ഡി.ജി.പി
കല്‍പ്പറ്റ: കേരളത്തിലെ ആദിവാസികളുടെ വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നുവെന്നതിനെ സംബന്ധിച്ച് ഗവേഷണം നടത്തണമെന്ന് പൊലിസ് മേധാവി ടി.പി. സെന്‍കുമാര്‍. വയനാട്ടിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കല്‍പ്പറ്റ പുത്തൂര്‍വയലില്‍ നടത്തിയ ഉണര്‍വ് ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിന് ചെലവഴിക്കുന്നത്. പക്ഷെ ഇതൊന്നും യഥാര്‍ത്ഥത്തില്‍ ഉദേശലക്ഷ്യം കൈവരിക്കുന്നില്ല. ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ച കോടികള്‍ വിഭജിച്ച് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നുവെങ്കില്‍ ആദിവാസികള്‍ നിലവില്‍ കോടിപതികളാകുമായിരുന്നുവെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ആദിവാസി ക്ഷേമഫണ്ട് വിനിയോഗത്തിലെ ക്രമക്കേടും വെട്ടിപ്പും തടയാന്‍ സോഷ്യല്‍ ഓഡിറ്റിങ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ക്ക് സെന്‍കുമാര്‍ അവാര്‍ഡ് നല്‍കി. ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി രാജ്പാല്‍ മീണ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."