കുടുംബശ്രീ യോഗത്തില്‍ സംഘര്‍ഷം: നാലുപേര്‍ക്ക് പരുക്കേറ്റു
മണ്ണഞ്ചേരി: കുടുംബശ്രീയുടെ യോഗത്തില്‍ യുവാക്കളുടെ ആക്രമണത്തില്‍ വയോധികയടക്കം നാലുപേര്‍ക്ക് പരുക്കേറ്റു.
നികര്‍ത്തില്‍ പത്മാക്ഷി (64), ഭര്‍ത്താവ് പുഷ്ക്കരന്‍ (70), സമീപവാസികളായ പ്രവീണ്‍, ഭാര്യ ഹേമ എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിലായത്. പുഷ്ക്കരന്‍ പട്ടികകൊണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരുക്കേറ്റത്. ഇയാളുടെ തലയില്‍ അഞ്ചോളം തുന്നലുകളുണ്ട്.
പ്രവീണിന്റെ തോളില്‍ കടിയേറ്റുള്ള മുറിവാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.
കുടുംബശ്രീയുടെ യോഗം തുടങ്ങി അവസാനിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സമീപവാസിയായ തകിടിവെളിയില്‍ കണ്ണന്(39) ആണ് അക്രമത്തിന് തുടക്കംകുറിച്ചത്.
പിന്നാലെയെത്തിയ കണ്ണന്റെ സഹോദരങ്ങളും മാതാവും ഇയാളോടൊപ്പം ചേരുകയായിരുന്നു. പുഷ്ക്കരന്റെ കുടുംബവും കണ്ണന്റെ കുടുംബവും തമ്മിലുള്ള അതിരുതര്ക്കമാണ് സംഘട്ടനത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വാര്‍ഡ് സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ജനാധിപത്യമഹിളാ അസോസിയേഷന് നേതാക്കളായ കെ.ജി.രാജേശ്വരി, പി.പി.സംഗീത എന്നിവര്‍ നേതൃത്വം നല്കി. അക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുത്തതായി മണ്ണഞ്ചേരി എസ്.ഐ കെ.രാജന്‍ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."