ഗിന്നസ് ലക്ഷ്യമിട്ട് സി.പി.എം; 15 മിനിറ്റിനുള്ളില്‍ 25000 ഇല്ലിമരം വച്ചുപിടിപ്പിക്കുന്നു
കൊച്ചി: ഒരു കോടി മരം വെച്ചുപിടിപ്പിക്കുമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം വിജയിപ്പിക്കാന്‍ സി.പി.എം. 'പെരിയാറിനൊരു ഇല്ലിത്തണല്‍' എന്ന പേരിലാണു പരിസ്ഥിതിദിനത്തില്‍ പെരിയാറിനെ സംരക്ഷിക്കാന്‍ രംഗത്തുവന്നിരിക്കുന്നത്.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അണിചേര്‍ന്ന് പെരിയാറിന്റെ തീരത്ത്് 110 കിലോമീറ്ററോളം 25,000 ഇല്ലിത്തൈകളാണ് 15 മിനിറ്റിനുള്ളില്‍ നടുന്നത്. ഗിന്നസ്ബുക്കില്‍ ഇടംതേടുന്ന പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനമാണു സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ആലുവയില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിക്കും. പ്രൊഫ. എം കെ സാനു, ഇന്നസെന്റ് എംപി, സാഹിത്യകാരന്മാരായ കെ.എല്‍ മോഹനവര്‍മ, സേതു, സിനിമാസംവിധായകരായ സിബി മലയില്‍, അമല്‍ നീരദ്, റിട്ട. ജസ്റ്റിസ് കെ കെ ദിനേശന്‍, പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മലങ്കര യാക്കോബായസഭാ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, കലിക്കറ്റ് സര്‍വകാലശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം കെ പ്രസാദ്, പ്രൊഫ. സീതരാമന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, തുടങ്ങി കലാസാംസ്‌കാരികസാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."