ശ്രീറാം വെങ്കിട്ടറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം ഓടിച്ച വാഹനമിടിച്ച് തിരുവനന്തപുരത്ത് വച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തേ പൊലിസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ വ്യാപക അപാകതകള്‍ കടന്നുകൂടിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവം നടന്ന് ഒന്‍പ്ത മണിക്കൂറിന് ശേഷം മാത്രം ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയതും ജാമ്യം ലഭിക്കാന്‍ കാരണമായി. പ്രതി പൊലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ഹര്‍ജിയില്‍ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സിയാലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."