'മൂന്നെണ്ണത്തിനെയും ഇന്ന് തന്നെ സസ്പെന്‍ഡ് ചെയ്യും, നിങ്ങള്‍ ബണ്ട് പൊളിച്ചിട്ട് ഇവിടെ നിന്നും പോയാല്‍ മതി'; തൃശ്ശൂരിലെ ജലസേചന വകുപ്പ് എക്സിക്യുട്ടിവ് എഞ്ചിനിയര്‍മാരോട് പൊട്ടിത്തെറിച്ച് മന്ത്രി, വീഡിയോ
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ കാരണം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരാണെന്നാരോപിച്ച് എക്സിക്യൂട്ടിവ് എഞ്ചിനിയര്മാര്ക്കെതിരേ പൊട്ടിത്തെറിച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. നെഹ്റു പാര്‍ക്കിലെ ജലസേചന വകുപ്പ് ഓഫിസില്‍ മുരളി പെരുനെല്ലി എം.എല്‍.എക്കൊപ്പമെത്തിയാണ് അദ്ദേഹം ഉദ്യോഗസ്ഥരെ ശകാരിച്ചത്.
ഏനാമാക്കല്‍ റെഗുലേറ്റര്‍ ഫേസ് കനാലിലെ റിങ്ബണ്ട് തുറക്കാത്തതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. നെടുപുഴ, ആലപ്പാട്, അരിമ്പൂര്‍, ചാളൂര്‍, അന്തിക്കാട് തുടങ്ങിയ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയും സംഘവും ഉദ്യോഗസ്ഥരെ കാണാനെത്തിയത്. ബണ്ടുകള്‍ ശരിയായി പൊളിക്കാത്തതിനാലാണ് വെള്ളം കയറിയതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. 'ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍.
[playlist type="video" ids="765113"]
നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. ജില്ലാ കലക്ടര്‍ പറഞ്ഞാലു നിങ്ങള്‍ കേള്‍ക്കില്ലേ, നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള്‍ പൊളിച്ചിട്ട് പോയാല്‍ മതി'. മന്ത്രി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മന്ത്രി തന്നെ നേരിട്ടെത്തി ശാസിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."