വൃക്കരോഗികളായ യുവാക്കള്‍ ചികിത്സാ സഹായം തേടുന്നു
തുറവൂര്‍: വൃക്കരോഗികളായ രണ്ട് യുവാക്കള്‍ക്ക് വേണ്ടി നാട്ടുകാര്‍ ചികിത്സാ സഹായം സ്വരുപിക്കുന്നു.എഴുപുന്ന ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലു ചിറ സിബി ആന്റണി (20), കണ്ടത്തുതറ അജയഘോഷ് (28) എന്നിവരുടെ ഇരു വൃക്കകളും തകരാറിലാണ്.
സിബി ആന്റണി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അജയഘോഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
ഇരുവര്‍ക്കും ഓരോ വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയു എന്നു ഡോക്ടറന്മാര്‍ പറഞ്ഞു. ഇരുവര്‍ക്കും നിലവില്‍ ഡയാലിസിസ് നടത്തുന്നുണ്ട്. സിബിക്ക് മാതാവ് ആനിയുടെ വൃക്ക തന്നെയാണ് നല്‍കുന്നത്. പരിശോധനകളെല്ലാം പൂര്‍ത്തിയായി. അജയഘോഷിന് യോജിച്ച വൃക്ക ലഭ്യമാകാന്‍ കിഡ്‌നി ഫെഡറേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
രണ്ട് പേരും നിര്‍ധന കുടുംബങ്ങളില്‍പ്പെട്ടവരാണ്. ഇരുവരുടെയും ശസ്ത്രക്രിയയ്ക്ക് ഇരുപത് ലക്ഷം രൂപയോളം ചെലവു വരും. ഏഴുപുന്ന ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെംബര്‍ ജോജന്‍ റാഫേല്‍ കണ്‍വീനറും മൂന്നാം വാര്‍ഡ് മെംബര്‍ വി.എം. ജയപ്രകാശ് ചെയര്‍മാനുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
ഫെഡറല്‍ ബാങ്ക് എരമല്ലൂര്‍ ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 18710100045735 തുറന്നു.
ഐ.എഫ്.എസ്.കോഡ്:എഫ്.ഡി.ആര്‍.എല്‍ 000 1871, ഫോണ്‍: 828 84 2569.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."