ടെസ്റ്റ് പരമ്പര ഇന്ത്യക്ക് ഇന്ത്യ-വിന്‍ഡീസ് പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി
ഹൈദരാബാദ്: കരീബിയന്‍ ക്രിക്കറ്റിനുമേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കരുത്തിന്റെ ആധിപത്യം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആതിഥേയരായ ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ രണ്ടണ്ടാം മത്സരത്തിലും അനായാസ ജയം സ്വന്തമാക്കിയാണ് രണ്ട് മത്സരങ്ങളുണ്ടായിരുന്ന പരമ്പര ഇന്ത്യ നേടിയത്. രണ്ട് പരമ്പരയിലും മൂന്നാം ദിനമാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ആദ്യമത്സരത്തില്‍ ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യ ജയിച്ചതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ പത്തുവിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യയുടെ ഉമേഷ് യാദവിനെ മാന്‍ ഓഫ് ദി മാച്ചായും യുവ ബാറ്റിങ് താരം പൃഥി ഷായെ മാന്‍ ഓഫ് ദി സീരിസായും തിരഞ്ഞെടുത്തു. 18 കാരനായ പൃഥ്വി ഷായുടെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 311ന് മറുപടിയില്‍ ഇന്ത്യ 367 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. നാലിന് 308 റണ്‍സെന്ന നിലയില്‍ ബാറ്റിങാരംഭിച്ച ഇന്ത്യയെ 367 റണ്‍സിലൊതുക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞു. സ്‌കോര്‍ ബോര്‍ഡിലേക്ക് 59 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് ബാക്കിയുള്ള ആറ് വിക്കറ്റുകള്‍ നഷ്ടമായത്. റിഷഭ് പന്ത് (92), അജിങ്ക്യ രഹാനെ (80), പൃഥി ഷാ (70), വിരാട് കോലി (45), ആര്‍. അശ്വിന്‍ (35) എന്നിവരാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടണ്ടി ബാറ്റിങില്‍ തിളങ്ങിയത്. 134 പന്തില്‍ 11 ബൗണ്ടണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് പന്തിന്റെ ഇന്നിങ്‌സ്.
മൂന്നാംദിനം വിന്‍ഡീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയുടെ ലീഡ് 56 റണ്‍സിലൊതുങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്. 84-ാം ഓവറില്‍ രഹാനെയെയും രവീന്ദ്ര ജഡേജയെയും വിക്കറ്റിനു മുന്നില്‍ കുരുക്കി ഹോള്‍ഡര്‍ ഇന്ത്യയെ മികച്ച ലീഡ് നേടുന്നതില്‍ നിന്ന് തടയുകയായിരുന്നു. ഹോള്‍ഡറെ കൂടാതെ ഷാനോണ്‍ ഗാബ്രിയേല്‍ മൂന്നും ജൊമേല്‍ വാറിക്കന്‍ രണ്ടണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തിനു മുന്നില്‍ സന്ദര്‍ശകര്‍ക്ക് പൊരുതി നില്‍ക്കാന്‍ പോലുമായില്ല. ഇതോടെ വിന്‍ഡീസിന്റെ രണ്ടണ്ടാമിന്നിങ്‌സ് 127 റണ്‍സില്‍ അവസാനിച്ചു. സുനില്‍ അംബ്രിസ് (38), ഷായ് ഹോപ്പ് (28), ജേസന്‍ ഹോള്‍ഡര്‍ (19), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (17), ദേവേന്ദ്ര ബിഷൂ (10*) എന്നിവര്‍ക്കു മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടണ്ടക്കം കാണാനായത്.
ഒന്നാമിന്നിങ്‌സിലേത് പോലെ രണ്ടണ്ടാമിന്നിങ്‌സിലും പേസര്‍ ഉമേഷ് യാദവാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. രണ്ടണ്ടാമിന്നിങ്‌സില്‍ നാല് വിക്കറ്റുകളാണ് ഉമേഷ് നേടിയത്. രണ്ടണ്ടാമിന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രണ്ടണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് വിന്‍ഡീസ് പതനത്തിന് തുടക്കമിടുകയായിരുന്നു. ഇതോടെ രണ്ടണ്ടിന്നിങ്‌സുകളിലായി ഉമേഷിന്റെ വിക്കറ്റ് നേട്ടം 10 ആയി. കരിയറിലാദ്യമായാണ് ഉമേഷ് ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കായി 10 വിക്കറ്റ് നേടുന്നത്. ഇന്ത്യയില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ പേസ് ബൗളര്‍ കൂടിയാണ് ഉമേഷ്. നേരത്തെ, ഒന്നാമിന്നിങ്‌സില്‍ ഉമേഷ് ആറ് വിക്കറ്റുകള്‍ നേടിയിരുന്നു.
രണ്ടണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് 127 റണ്‍സിന് പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 72 റണ്‍സ് മാത്രമായി. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും (33*) പൃഥി ഷായും (33*) അനായാസം ബാറ്റ് വീശിയതോടെ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മൂന്നാംദിനം തന്നെ ഉജ്ജ്വല വിജയം കരസ്ഥമാക്കുകയായിരുന്നു. വിജയത്തിന് ഒരു റണ്‍സ് മാത്രം ബാക്കിനില്‍ക്കേ രണ്ടണ്ടാമിന്നിങ്‌സിലെ 17ാം ഓവറിലെ ആദ്യ പന്തില്‍ ബിഷൂവിനെ ബൗണ്ടണ്ടറി കടത്തി പൃഥി ഷായാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ടെസ്റ്റ് പരമ്പര അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇനി വിന്‍ഡീസിനെതിരേ ശേഷിക്കുന്നത് ഏകദിന, ടി20 പരമ്പരകളാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 21ന് ഗുവാഹത്തിയില്‍ നടക്കും. പരമ്പരയിലെ അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്താണ് നടക്കുന്നത്. അതിനു ശേഷം മൂന്ന് ടി20 കളിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുക.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് റെക്കോര്‍ഡ് സ്വന്തമാക്കി. ഇന്ത്യയില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുന്ന വിന്‍ഡീസ് ബൗളര്‍ എന്ന റെക്കോര്‍ഡാണ് ഹോള്‍ഡര്‍ സ്വന്തമാക്കിയത്. 24 വര്‍ഷം മുമ്പായിരുന്നു ഒരു വിന്‍ഡീസ് ബൗളര്‍ ഇന്ത്യയില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 1994ല്‍ മൊഹാലിയില്‍ വിന്‍ഡീസ് പേസറായിരുന്ന കെന്നി ബെഞ്ചമിനായിരുന്നു ഇതിന് മുമ്പ് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വിന്‍ഡീസ് ബൗളര്‍. രണ്ടാം ടെസ്റ്റില്‍ 54 റണ്‍സ് വിട്ടുകൊടുത്താണ് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.
കെ.എല്‍ രാഹുല്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഹോള്‍ഡര്‍ പിഴുതെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."