ബലിതര്‍പ്പണ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയെത്തി
കോവളം : വിഴിഞ്ഞം മുല്ലൂരിലും കരിക്കാത്തി ബീച്ചിലും ബലി തര്‍പ്പണ സൗകര്യങ്ങള്‍ വിലയിരുത്താന്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എത്തി.
വര്‍ഷങ്ങളായി മുല്ലൂരില്‍ നടന്ന് വന്ന കര്‍ക്കിടക വാവ് ബലിതര്‍പ്പണം സുരക്ഷാ കാരണങ്ങളാല്‍ ഈ വര്‍ഷം മുതല്‍ കരിക്കാത്തി ബീച്ചിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മന്ത്രി ബലിക്കടവുകള്‍ സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ വക ബലിതര്‍പ്പണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന കരിക്കാത്തി ബീച്ച്, താല്‍കാലിക സജീകരണങ്ങള്‍ ഒരുക്കിയ മുല്ലൂര്‍ ബീച്ച് എന്നിവിടങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെയും ക്ഷേത്രം ഭാരവാഹികളുടെയും സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയതായി മന്ത്രി പറഞ്ഞു. ബലിക്കടവുകളില്‍ ഡോക്ടര്‍മാരുടെയും പൊലീസിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കടലില്‍ ആഴ മുള്ള പ്രദേശത്തേക്ക് ബലിയിടാനെത്തുന്നവര്‍ ഇറങ്ങാതിരിക്കാന്‍ മുള്ളുവേലി കെട്ടിത്തിരിച്ച് സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.
പൊലീസും അധികൃതരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബലിതര്‍പ്പ
ണത്തിന് എത്തുന്നവര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എം വിന്‍സന്റ് എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായി
രുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."