ഹജ്ജ് തീര്‍ഥാടനത്തിന് പൂര്‍ണ സമാപ്തി: ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്കം പതിനേഴു മുതല്‍
മക്ക: കടഞ്ഞെടുത്ത മനസുമായി തീര്‍ത്ഥാടകര്‍ പൂര്‍ണമായും ബുധനാഴ്ച മിന താഴ്വാരം വിടുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിനു പൂര്‍ണ സമാപ്തിയാകും. മൂന്ന് ദിവസത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ചെവ്വാഴ്ച്ച തന്നെ ഹജ്ജിനു പരിസമാപ്തി കുറിച്ച് പകുതിയിലധികം ഹാജിമാരും മിനായില്‍ നിന്നും വിടവാങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ബുധനാഴ്ചയാണ് പൂര്‍ണ കര്‍മ്മങ്ങളോടെ മിനായില്‍ നിന്നും വിടവാങ്ങുക. മിന വിട്ടവര്‍ മക്കയിലെത്തി ത്വവാഫും ചെയ്തു മറ്റുള്ള ഒരുക്കങ്ങളിലാണ്.
എന്നാല്‍, ബാക്കിയുള്ളവര്‍ കല്ലേറ് കര്‍മം കൂടി പൂര്‍ത്തിയാക്കി മഗ്രിബ് സിസ്കാരത്തിനു മുമ്പ് മിന താഴ്വാരം വിട്ടിറങ്ങും. മിനായില്‍ നിന്നും മടങ്ങിയ വിദേശ തീര്‍ത്ഥാടകര്‍ മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കാണ് പോകുന്നത്. ചൊവ്വാഴ്ച മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മദീന സന്ദര്‍ശനത്തിനു വേണ്ടി യാത്ര തിരിച്ചു. നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ നേരിട്ട് സ്വദേശങ്ങളിലക്ക് പോകുന്ന തിരക്കിലാണ്. ആഭ്യന്തര ഹാജിമാരും സ്വദേശങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ മടങ്ങിത്തുടങ്ങി.
ആദ്യം വന്നിറങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യ വിമാനം പതിനേഴു മുതല്‍ ജിദ്ദയില്‍ നിന്നാരംഭിക്കും.
18 മുതലാണ് മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്. ഹജ്ജിനു മുന്നോടിയായി ആദ്യ ഘട്ടത്തില്‍ മദീനയില്‍ വന്നിറങ്ങി പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ നിന്നും നേരിട്ട് ജിദ്ധയിലെത്തി നാട്ടിലേക്ക് യാത്രതിരിക്കുകയായിരിക്കും ചെയ്യുക. നേരത്തെ മക്കയില്‍ എത്തിയ വിദേശികളാണ് ഇപ്പോള്‍ മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്. ഇവര്‍ക്ക് ഇവിടെ വെച്ചായിരിക്കും യാത്രാ വിമാനം. ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന അതെ ദിവസം തന്നെയാണ് മദീന മൂവ്മെന്റും നടക്കുക. മദീന സന്ദര്‍ശനത്തിനു ശേഷം എട്ടു ദിവസത്തിനു ശേഷമാണ് മടക്കം. തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദര്‍ശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യന്‍ ഹജ്ജ് മിഷന് സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."