അതിഥി തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്ക് കൂടി ഉറപ്പാക്കുമെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ അവര്‍ക്കായി നടപ്പാക്കിയ 'ആവാസ് 'എന്ന ഇന്‍ഷുറന്‍സ് പദ്ധതി ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യത്തിനായുള്ള 'അപ്‌നാ ഘര്‍' പദ്ധതി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് നടപ്പാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വിവിധ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന സമഗ്ര, നവചേതന, ചങ്ങാതി, അക്ഷരസാഗരം, പ്രത്യേക സാക്ഷരതാ പദ്ധതി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സ്റ്റേറ്റ് ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല അധ്യക്ഷയായി. കോഡിനേറ്റര്‍മാരായ സി.യു അനില്‍, പി. രാധാകൃഷ്ണന്‍, ആര്‍. രമേഷ് കുമാര്‍, വി. ശ്യംലാല്‍, പി.വി പാര്‍വ്വതി, ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."