HOME
DETAILS

റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്നു പരാതി

  
backup
June 04 2017 | 21:06 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d-2

 

ആലക്കോട്: ഉദയഗിരി മാമ്പൊയില്‍ സെന്‍ട്രല്‍ റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുകോടിയോളം രൂപാ ചെലവിലാണ് റോഡ് നിര്‍മിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞെങ്കിലും എസ്റ്റിമേറ്റ് പ്രകാരമുള്ള സംരക്ഷണഭിത്തിയും ഓവുചാലുകളും നിര്‍മിക്കാന്‍ കരാറുകാരന്‍ തയാറായില്ല.
മഴക്കാലം തുടങ്ങിയതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളം കുത്തിയൊഴുകുന്നതു റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി റോഡരികില്‍ സ്ഥാപിച്ച സിഗ്‌നല്‍ ബോര്‍ഡുകള്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ്. മഴ തുടങ്ങിയതോടെ ഇവയില്‍ പലതും ഇളകാന്‍ തുടങ്ങി. രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിനു രണ്ടുകോടി രൂപയോളം അനുവദിച്ചിട്ടും നിര്‍മാണത്തില്‍ കൃതിമം നടത്തിയതിനെതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി. എട്ടുമീറ്റര്‍ വീതിയില്‍ നിര്‍മിക്കേണ്ട റോഡിനു പലയിടത്തും ആറുമീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.
സംരക്ഷണഭിത്തി നിര്‍മിക്കാത്തതിനാല്‍ ചെറിയൊരു മഴ വന്നപ്പോള്‍ തന്നെ പലയിടത്തും മണ്ണിടിച്ചിലും തുടങ്ങി. വര്‍ഷങ്ങളോളം ഉപയോഗിക്കേണ്ട റോഡ് ഒരുമാസം കൊണ്ട് തന്നെ തകരാന്‍ തുടങ്ങിയതോടെ നാട്ടുകാരും ആശങ്കയിലാണ്. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തി നടത്താതെ നിര്‍മാണം അവസാനിപ്പിച്ച കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  13 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  27 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago