എസ്.ബി.വി ജില്ലാ പ്രതിനിധി ക്യാംപ് നടത്തി
കുറ്റ്യാടി: നന്മകളും മൂല്യങ്ങളും അന്യമായിപ്പോകുന്ന സാമൂഹ്യവ്യവസ്ഥയില്‍ പാരമ്പര്യസരണിയില്‍ അടിയുറച്ച് വിദ്യാര്‍ഥി സമൂഹം മുന്നേറണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങള്‍. 'നന്മ കൊണ്ട് നാടൊരുക്കാം, വിദ്യകൊണ്ട് കൂടു തീര്‍ക്കാം' എന്ന പ്രമേയത്തില്‍ കുറ്റ്യാടി കൊടക്കല്‍ ദാറുറഹ്മ അറബിക് കോളജ് കാംപസില്‍ സംഘടിപ്പിച്ച എസ്.ബി.വി ജില്ലാ പ്രതിനിധി സമ്മേളന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ജഅ്ഫര്‍ ദാരിമി വാണിമേല്‍, ശബീര്‍ റഹ്മാനി പഴമള്ളൂര്‍ ക്ലാസെടുത്തു. എസ്.ബി.വി സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, റബീഉദ്ദീന്‍ വെന്നിയൂര്‍, ടി.വി.സി അബ്ദുസമദ് ഫൈസി, അബ്ദുറസാഖ് ദാരിമി, ഫുഹാദ്, അജ്‌വദ് ജുമാന്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സംഗമം പാണക്കാട് സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. ഹസൈനാര്‍ ഫൈസി അധ്യക്ഷനായി. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഒ.പി അശ്‌റഫ്, സയ്യിദ് അലി തങ്ങള്‍ കുറ്റ്യാടി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, പി.വി അബ്ദുല്‍ ഹമീദ് ഫൈസി, മൊയ്തു മാസ്റ്റര്‍, സി.കെ പോക്കര്‍, സത്താര്‍ ദാരിമി, ഇ.കെ അബ്ദുല്ല ഫൈസി, കെ. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, പി. ബാവ ഹാജി, അബ്ദുല്‍ റസാഖ് ദാരിമി കക്കട്ട്, ഇ. അബ്ദുല്‍ ഹമീദ് ദാരിമി, അശ്‌റഫ് അമാനി, അന്ത്രു ഹാജി, അബ്ദുല്‍ ഹമീദ്, സലീം, മൊയ്തു മാസ്റ്റര്‍, ഹമീദ് ഫൈസി, അബ്ദുല്ല ഫൈസി, പോക്കര്‍, സത്താര്‍ ഭാരിമി, മുഹമ്മദ് മാസ്റ്റര്‍, മിസ്ബാഹ് തങ്ങള്‍, മുനീര്‍ പേരാമ്പ്ര, ഈസ എലത്തൂര്‍, മുബാരിസ് ഫറോക്ക്, ഫുആദ് വെള്ളിമാട്കുന്ന്, അഫ്‌റസ് കൊടുവള്ളി, തലാല്‍ വടകര, ഇര്‍ഫാന്‍ കാരന്തൂര്‍, ശാമില്‍ കുറ്റ്യാടി, നിയാസ് ചോലയില്‍, വാഹിദ് കുറ്റിക്കാട്ടൂര്‍, ഫാഇസ് മാടാക്കര ,സുഹൈല്‍ തിരുവള്ളൂര്‍, ഇ. സ്വാലിഹ് അസ്ഹരി, നൗഷാദ് അസ്ഹരി, മൂസക്കോയ മുസ്‌ലിയാര്‍, റിയാസ് മാസ്റ്റര്‍ കുറ്റ്യാടി സംബന്ധിച്ചു. സെക്രട്ടറി ഫര്‍ഹാന്‍ മില്ലത്ത് സ്വാഗതവും കണ്‍വീനര്‍ അശ്‌റഫ് ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."