HOME
DETAILS
MAL
മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
backup
August 13 2019 | 15:08 PM
മണ്ണഞ്ചേരി: മധ്യവയസ്‌കന്‍ റോഡിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി മൂന്നാം വാര്‍ഡ് കാവുങ്കല്‍ ലക്ഷ്മി നിവാസില്‍ പരേതനായ ഭാസ്‌ക്കര കൈമളിന്റെ മകന്‍ അജിത് കുമാറിനെയാണ് (നാരായണന്‍-53) മരിച്ച നിലയില്‍ കണ്ടെത്തിയത്. കാവുങ്കല്‍ തെക്കേ കവലയില്‍ നിന്ന് കിഴക്കോട്ട് പെരുന്തുരുത്ത് കരിയിലേയ്ക്ക് പോകുന്ന ഇടറോഡിലാണ് പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തിയത്.
റോഡിന് സമീപമുള്ള കുളം നിറയുന്നതോടെ വര്‍ഷകാലങ്ങളില്‍ റോഡിലും വെള്ളക്കെട്ട് പതിവാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: സിമി. മക്കള്‍: രൂപേഷ്‌കുമാര്‍, നന്ദന. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, വിജയകുമാര്‍, സോമനാഥന്‍. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."