കെ.വി മോയിന്‍കുട്ടി ഹാജിയെ അനുസ്മരിച്ചു
കൊടുവള്ളി: കെ.വി മോയില്‍ കുട്ടി ഹാജിയുടെ അനുസ്മരണ സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കരുവന്‍ പൊയില്‍ പൗരാവലിയും കെ.വി മോയിന്‍കുട്ടി ഹാജി മെമ്മോറിയല്‍ ട്രസ്റ്റുമാണ് പരിപാടി സംഘടിപ്പിച്ചത്. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. നിര്‍ധന കുടുംബത്തിന് കെ.വി മോയിന്‍ കുട്ടി ഹാജിയുടെ മകന്‍ ഗഫൂര്‍ നല്‍കുന്ന ഭൂമിയുടെ രേഖാ സമര്‍പ്പണം മന്ത്രി നിര്‍വ്വഹിച്ചു. അനുസ്മരണ സപ്ലിമെന്റ് പി.ടി.എ റഹീം എം.എല്‍.എ പ്രകാശനം ചെയ്തു. കരുവമ്പൊയില്‍ മോയോട്ട് കടവ് റോഡിന് കെ.വി ഹാജി റോഡ് എന്ന നാമകരണം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.പി മജീദ് നിര്‍വ്വഹിച്ചു. കെ.വി ട്രസ്റ്റ് മികച്ച സാമൂഹ്യ സാംസ്‌കാരിക, വ്യവസായ പ്രമുഖന് നല്‍കുന്ന പുരസ്‌കാരം കെ.ടി.സി മാനേജിങ് പാര്‍ട്ണര്‍ പി.വി ഗംഗാധരനും മികച്ച ഐ.ടി വിദ്യാഭാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ജി.ടെക് ചെയര്‍മാന്‍ മഹ്‌റുഫ് മണലൊടിക്കും മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ നല്‍കി. മക്കാട്ട് മാധവന്‍ നമ്പൂതിരി, ബീവി ഉമ്മ എന്നിവരെ ആദരിച്ചു. കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ്, പി. അബ്ദുല്‍ ഖാദര്‍ ,നാസര്‍കോയ തങ്ങള്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, ടി.എം പൗലോസ്, ടി.പി.സി മുഹമ്മത്, കെ.ഷറഫുദ്ദീന്‍, പി ടി സി ഗഫൂര്‍, ടി.കെ.പി അബൂബക്കര്‍,ടി.പികഞ്ഞാലി ഹാജി, സി.എം ബഷീര്‍, എ.പി മുഹമ്മദ് മുസ്‌ല്യാര്‍, വി. മോയിമോന്‍ ഹാജി, കെ.വി ഗഫൂര്‍, കെ.വി മുഹമ്മദ് അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി.അബ്ദുല്‍ മജീദ്, പി.അബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."