HOME
DETAILS

ഓണ്‍ലൈന്‍ ടാക്‌സിക്കെതിരേ പരമ്പരാഗത ഡ്രൈവര്‍മാര്‍

  
backup
August 01 2016 | 19:08 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4-2

കൊച്ചി: ടാക്‌സി സര്‍വിസ് രംഗത്ത് വീണ്ടും സംഘര്‍ഷസാധ്യത ഉടലെടുക്കുന്നു. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ പുതുതായി കടന്നുവന്ന ഓണ്‍ലൈന്‍ ടാക്‌സിക്കെതിരേ പരമ്പരാഗത ഡ്രൈവര്‍മാര്‍ കടുത്ത പ്രതിരോധവുമായി രംഗത്തിറങ്ങിയതോടെയാണിത്.  

നേരത്തേ, അനധികൃത ടാക്‌സികള്‍ തടയുകയും കൈയേറ്റമടക്കമുള്ള സംഭവങ്ങളുണ്ടാവുകയും ചെയ്തതിനു സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ പിടിമുറുക്കിയിരിക്കുന്നത്. പുതുതലമുറയില്‍പെട്ടവര്‍ ഇതിലേക്ക് ചുവടുമാറ്റിയതോടെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഓട്ടംകുറഞ്ഞതാണ് പ്രശ്‌നമായിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ നിറഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെയും മൊബൈല്‍ ആപ്പുകളുടെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്. ഓരോ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയുടെയും ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യപടി. ഈ ആപ് ഉപയോഗിച്ച് ടാക്‌സി ബുക്കുചെയ്യാനാകും.

വാഹനങ്ങള്‍ എത്തേണ്ട സ്ഥലവും പോകേണ്ട സ്ഥലവും ആപില്‍ രേഖപ്പെടുത്തിയാല്‍ കമ്പനിയില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ യാത്രക്കാരനുമായി ബന്ധപ്പെടും. ഡ്രൈവറുടെ പേരും ചിത്രവും സഹിതമുള്ള സന്ദേശമാണ് വരിക.

നിമിഷങ്ങള്‍ക്കകം വാഹനവും എത്തും. പുറപ്പെടുന്ന സ്ഥലത്തുനിന്ന് ലക്ഷ്യസ്ഥാനംവരെയുള്ള നിരക്കും മുന്‍കൂട്ടി അറിയാനാകും. ഇത്തരത്തിലുള്ള പോയിന്റ് ടു പോയിന്റ് ചാര്‍ജ് സംവിധാനമാണ് പുതുതലമുറയെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. എസ്.എം.എസ് വഴി ഡ്രൈവറുടെ പേരും ലൊക്കേഷനും നല്‍കുക, യാത്രക്കാരന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം കൈമാറുക തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.

കൊച്ചിയില്‍ സര്‍വിസ് ആരംഭിച്ച് യൂബര്‍ ടാക്‌സി ഈ രംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. കൂടാതെ മേരു, ഒല തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇവരുടെ പിന്‍ഗാമികളായി മറ്റ് നിരവധി കമ്പനികളും സംസ്ഥാനത്തെത്തിയിട്ടുണ്ട്. യാത്രക്കാരെ മാത്രമല്ല, കൂടുതല്‍ വാഹനങ്ങളെയും തങ്ങളുടെ കമ്പനികളുമായി സഹകരിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് കമ്പനികള്‍ തമ്മില്‍ മത്സരം തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍പേരെ ആകര്‍ഷിക്കുന്നതിനായി കാര്‍ വാങ്ങാന്‍ വായ്പ സംഘടിപ്പിച്ച് നല്‍കുക, വാഹനിര്‍മാണ കമ്പനികളുമായി സഹകരിച്ച് പരമാവധി വിലക്കിഴിവ് നേടിക്കൊടുക്കുക തുടങ്ങിയവയൊക്കെയാണ് ഡ്രൈവര്‍മാര്‍ക്കുള്ള വാഗ്ദാനങ്ങള്‍. വാഹനങ്ങളും ഡ്രൈവര്‍മാരും വര്‍ധിക്കുന്നതിന് അനുസരിച്ചാണ് കമ്പനിക്ക് വരുമാനം വര്‍ധിക്കുക. പല കമ്പനികളും 13 ശതമാനംവരെ കമ്മിഷന്‍ ഈടാക്കുന്നുമുണ്ട്. ഇങ്ങനെ പരസ്പരം മത്സരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ കമ്പനികളില്‍ ചിലത് മാസങ്ങള്‍ക്കുമുമ്പ് എതിര്‍ കമ്പനിക്കെതിരേ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിന്നു. കുറഞ്ഞ നിരക്ക് നിശ്ചയിച്ച് മറ്റ് കമ്പനികളുടെ നിലനില്‍പ് ഇല്ലാതാക്കുന്നുവെന്നായിരുന്നു പരാതി. ഇങ്ങനെ എതിര്‍കമ്പനികള്‍ ഇല്ലാതാകുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി ലാഭമുണ്ടാക്കാനാണ് ഇവരുടെ പദ്ധതിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരും രംഗത്തിറങ്ങിയിരിക്കുന്നത്. മിനിമം നിരക്ക് ഒഴിവാക്കിയും കിലോമീറ്റര്‍ ചാര്‍ജ് കുറച്ചും സര്‍വിസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ തിരക്ക് കൂടുതലുള്ള സമയത്ത് അന്യായ നിരക്ക് ഈടാക്കി അത്യാവശ്യ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഓണ്‍ലൈന്‍ ടാക്‌സികളെ വഴിയില്‍ തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago