ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ല- വിശദീകരണവുമായി 'അമ്മ'
കൊച്ചി: ദിലീപ് വിഷയത്തില്‍ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധിച്ച് താരസംഘടന. ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ലെന്ന് ഡബ്ല്യു.സി.സിയ്ക്ക് നല്കിയ മറുപടിയില്‍ അമ്മ വക്താവ് ജഗദീഷ് വ്യക്തമാക്കി. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനം മോഹന്‍ ലാലിന്റെ മേല്‍ കെട്ടിവെക്കേണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
നടിക്ക് നീതി ലഭിക്കണമെന്നാണ് സംഘടനയുടെനിലപാട്. ദിലീപിനെ കോടതിവിധിക്കുമുന്പ് പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവില്‍ മുന്‍തൂക്കം. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ, ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജഗദീഷ് അറിയിച്ചു. പ്രളയം കാരണമാണ് ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകിയതെന്ന് അദ്ദഹേം പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ബോഡി വിളിക്കും. തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനമുണ്ടാകുമെന്ന് പ്രത്യാശയുണ്ടെന്നും പ്രശ്നപരിഹാരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അമ്മ അറിയിച്ചു.
ദിലീപ് വിഷയത്തില്‍ അമ്മ നിലപാടിനെതിരെ സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."