HOME
DETAILS

നൊബേല്‍ ഒരു പശ്ചാത്താപത്തിന്റെ കഥ

  
backup
October 15 2018 | 05:10 AM

nobel-award-story-spm-vidhyaprabhaatham

ആല്‍ഫ്രഡ് ബേണ്‍ഹാഡ് നൊബേല്‍ എന്നാണ് നൊബേലിന്റെ മുഴുവന്‍ പേര്. സ്വീഡന്റെ തെക്കന്‍ പ്രവിശ്യയായ സ്‌കാനിയയിലെ കിഴക്കന്‍ നൊബ്ബലോവില്‍ താമസിച്ചിരുന്ന നോബേലിന്റെ പൂര്‍വികര്‍ നൊബീലിയൂസ് എന്ന് പേരിനൊപ്പം ചേര്‍ത്തി പറഞ്ഞിരുന്നു.
നൊബീലിയൂസ് കാലക്രമേണ നൊബേല്‍ എന്നായി മാറി. ഡൈനമിറ്റിന്റെ കണ്ടെത്തലാണ് ആല്‍ഫ്രഡ് നൊബേലിനെ ലോക പ്രശസ്തിയിലേക്ക് നയിച്ചത്. രസതന്ത്രത്തിലെ ആറ്റോമിക നമ്പര്‍ 102 ആയ ഒരു മൂലകത്തിന് ആല്‍ഫ്രഡിനോടുള്ള ബഹുമാനാര്‍ഥമാണ് ഈ പേര് നല്‍കിയത്.

നൊബേല്‍ പുരസ്‌കാരം

ലോകത്തിലെ ഏറ്റവും ബഹുമതിയുള്ള പുരസ്‌കാരമാണ് നൊബേല്‍. എട്ടു കോടിയോളം വരുന്ന ഇന്ത്യന്‍ രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. ഒപ്പം ലോകപ്രശസ്തിയും. 1901 മുതല്‍ ആരംഭിച്ച നൊബേല്‍ സമ്മാനം ഭൗതികശാസ്ത്രം,രസതന്ത്രം, വൈദ്യ ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. 1969 മുതല്‍ സാമ്പത്തികശാസ്ത്രത്തിലെ നിര്‍ണായക സംഭാവനകള്‍ക്കും നൊബേല്‍ പുരസ്‌കാരം നല്‍കി തുടങ്ങി. ബാങ്ക് ഓഫ് സ്വീഡന്‍ നോബേലിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം പിന്നീടുള്ള വര്‍ഷങ്ങളിലാണ് പ്രശസ്തിയാര്‍ജിച്ചു തുടങ്ങിയത്.

ഏറ്റവും ചെറിയ നൊബേല്‍

ഏറ്റവും ചെറിയ പ്രായത്തില്‍ നൊബേല്‍ സമ്മാനം സ്വന്തമാക്കിയത് മലാല യൂസഫ് സായിയാണ്. ഏറ്റവും കൂടിയ പ്രായത്തില്‍ നൊബേല്‍ നേടിയത് ലിയോനിഡ് ഹര്‍വിസുമാണ്. തൊണ്ണൂറാമത്തെ വയസിലാണ് ഹര്‍വിസ് പുരസ്‌കാരം നേടിയത്.

ബ്ലാസ്റ്റിങ് ഓയില്‍

നൈട്രോ ഗ്ലിസറിന്‍ എന്ന സ്‌ഫോടക ദ്രാവകത്തിന്റെ സ്രഷ്ടാവായ അസാനിയോ സൊബ്രറോയുമായുള്ള കൂടിക്കാഴ്ചയാണ് ആല്‍ഫ്രഡിന്റെ ജീവിതം മാറ്റി മറിച്ചത്. നൈട്രോ ഗ്ലിസറിനും വിവിധ വസ്തുക്കളും ചേര്‍ത്ത് അദ്ദേഹം വിവിധ പരീക്ഷണങ്ങള്‍ നടത്തി. പരീക്ഷണത്തിനിടയില്‍ വെടിമരുന്നുമായി ചേര്‍ത്ത് പുതിയൊരു വസ്തു സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ബ്ലാസ്റ്റിങ് ഓയില്‍ എന്നായിരുന്നു അതിന്റെ പേര്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ഖനികളില്‍ പാറ പൊട്ടിക്കാന്‍ ബ്ലാസ്റ്റിങ് ഓയില്‍ ഉപയോഗിച്ച് തുടങ്ങിയതോടെ നൊബേലിന് ധാരാളം ധനവും പ്രശ്‌സതിയും നേടിക്കൊടുത്തു.
ജര്‍മനിയിലെ ഹാംബര്‍ഗില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബ്ലാസ്റ്റിങ് ഓയില്‍ എന്ന നൈട്രോ ഗ്ലിസറിന്‍ കയറ്റുമതി ആരംഭിച്ചു. എന്നാല്‍ ഈ മുന്നേറ്റം ഏറെനാള്‍ നീണ്ടു നിന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൈട്രോഗ്ലിസറിന്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണമായി. അവയില്‍ നൊബേലിന്റെ വീടും തകര്‍ന്നു. സഹോദരന്‍ മരണപെട്ടു. കാര്യങ്ങള്‍ വഷളാകുന്നതിന് മുന്‍പേ പല രാജ്യത്തും നൈട്രോഗ്ലിസറിന്‍ ഇറക്കുമതി നിരോധിച്ചു.
വൈകാതെ സ്വീഡനിലെ ഗവണ്‍മെന്റ് നൈട്രോ ഗ്ലിസറിന്‍ ഉല്‍പ്പാദനം നിരോധിച്ചു. ഒരിക്കല്‍ പുകഴ്ത്തിയവര്‍ നൊബേലിനെ ഇകഴ്ത്താന്‍ തുടങ്ങി. എന്നാല്‍ ആല്‍ഫ്രഡ് എന്ന പ്രതിഭ നൈട്രോഗ്ലിസറിനെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഭാഗ്യം അദ്ദേഹത്തിന്റെ കൂടെയായിരുന്നു. പരീക്ഷണങ്ങള്‍ക്കിടെ യാദൃശ്ചികമായി മണ്ണ് ഗ്ലിസറിനെ വലിച്ചെടുക്കുമെന്ന് നൊബേല്‍ കണ്ടെത്തി.

ഡൈനാമിറ്റ് വരുന്നു

ജര്‍മനിയില്‍ സുലഭമായിരുന്ന കീസല്‍ഗര്‍ എന്ന് വിളിക്കുന്ന കനം കുറഞ്ഞ സിലിക്കാ മിശ്രിതമടങ്ങിയ മണ്ണ്, നൈട്രോ ഗ്ലിസറിനുമായി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയും നൊബേല്‍ പരീക്ഷണം നടത്തി. ഈ കുഴമ്പ് അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുവിന്റെ നിര്‍മാണത്തിന് കാരണമാകുമെന്ന് തെളിഞ്ഞു. ഈ കുഴമ്പിനെ ദണ്ഡുരൂപത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് മനസിലാക്കിയ നൊബേല്‍ ആ സ്‌ഫോടക വസ്തുവിന് ഡൈനാമിറ്റ് എന്ന പേര് നല്‍കി. നൈട്രോ ഗ്ലിസറിന്‍ നിരോധനം ഡൈനാമിറ്റിന്റെ കയറ്റുമതിക്ക് വഴിമാറി. ഡൈനാമിറ്റിന്റെ നിര്‍മാണവും കയറ്റുമതിയും പതിന്‍ മടങ്ങ് വര്‍ധിച്ചതോടെ നൊബേല്‍ അന്നത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

നൊബേലിന്റെ പിറവി

ഒരു പത്രവാര്‍ത്തയായിരുന്നു നൊബേല്‍ സമ്മാനത്തിന്റെ പിറവിക്ക് കാരണമായത്. ആ കഥ ഇങ്ങനെയാണ്. ഒരു ദിവസം ആല്‍ഫ്രഡിന്റെ സഹോദരനായ ലുഡ് വിങ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരിച്ചത് ആല്‍ഫ്രഡാണെന്ന് കരുതി ഒരു ഫ്രഞ്ച് പത്രം അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു.
മരണത്തിന്റെ മൊത്ത വ്യാപാരി അന്തരിച്ചു. ഈ വാര്‍ത്ത വായിച്ച് സാക്ഷാല്‍ നൊബേല്‍ ഞെട്ടി. അബദ്ധത്തിലാണെങ്കിലും താന്‍ മരണപ്പെട്ടാല്‍ ഇങ്ങനെയായിരിക്കില്ലേ റിപ്പോര്‍ട്ട് ചെയ്യപ്പെടുക എന്ന കുറ്റബോധം നൊബേലിനെ വേട്ടയാടി. ഇതിനൊരു പരിഹാരമായാണ് നൊബേല്‍ സമ്മാനം എന്ന ആശയം അദ്ദേഹത്തിന്റെ മനസിലുദിച്ചത്. തന്റെ സമ്പാദ്യത്തിന്റെ 94 ശതമാനവും അദ്ദേഹം ഇതിനായി മാറ്റിവച്ചു. ആല്‍ഫ്രഡ് നോബേലിന്റെ മരണപത്രപ്രകാരമാണ് ഓരോ വര്‍ഷവും നൊബേല്‍ പുരസ്‌കാരം നല്‍കി വരുന്നത്.

ബദല്‍ നൊബേല്‍ സമ്മാനം

നോബേല്‍ സമ്മാനത്തിന് ബദല്‍ എന്ന് അറിയപ്പെടുന്ന പുരസ്‌കാരമാണ് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം. നൊബേല്‍ സമ്മാനം നല്‍കി വരുന്ന വിഷയങ്ങള്‍ക്കു പുറമേ പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമായി ഒരോ അവാര്‍ഡ് കൂടി ഉള്‍പ്പെടുത്തണമെന്ന ജര്‍മന്‍ ജീവകാരുണ്യപ്രവര്‍ത്തകനായ ജേക്കബ് വോണ്‍ യൂക്‌സ്‌കലിന്റെ നിര്‍ദേശം നൊബേല്‍ ഫൗണ്ടേഷന്‍ നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സ്റ്റാംപ് ശേഖരണം വിറ്റുണ്ടാക്കിയ പത്ത് ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ മൂലധനമാക്കി 1980 മുതല്‍ ആണ് ഈ ബഹുമതി നല്‍കി തുടങ്ങിയത്.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കി വരുന്ന ഈ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം,വിദ്യാഭ്യാസം, ആരോഗ്യം, സമാധാനം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് റെറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം.


നൊബേല്‍ സമ്മാനത്തിലെ വിവിധ ഇനങ്ങള്‍

സംഗീതത്തിനുള്ള നൊബേല്‍ സമ്മാനമാണ് പോളാര്‍ പ്രൈസ്. കംപ്യൂട്ടര്‍ സയന്‍സിലെ നൊബേല്‍ സമ്മാനം ടൂറിങ് അവാര്‍ഡാണ്, ബാല സാഹിത്യ നൊബേല്‍ സമ്മാനമാണ് ഹന്‍സ് ക്രിസ്റ്റിയന്‍ ആന്റേഴ്‌സണ്‍ പുരസ്‌കാരം, ഗണിതത്തിനുള്ള നൊബേല്‍ സമ്മാനമാണ് ആബേല്‍ പ്രൈസ്, ഭൂമി ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത് വോട്രിന്‍ ലുഡ് ഇന്റര്‍നാഷനല്‍ പ്രൈസ് ആണ്.

പിതാവിന്റെ വഴിയേ

1833 ഒക്ടോബര്‍ 21ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഇമ്മാനുവല്‍ നോബലിന്റേയും ആന്ദ്ര്യാറ്റ അല്‌ഷെലിന്റേയും മൂന്നാമത്തെ മകനായിരുന്നു ആല്‍ഫ്രഡ്. റോബര്‍ട്ട്, ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത സഹോദരന്മാര്‍. പിതാവ് ഒരു നല്ല എന്‍ജിനീയര്‍ ആയിരുന്നു. നൂതന മാര്‍ഗങ്ങളിലൂടെ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിര്‍മിച്ചു. വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.

പരീക്ഷണങ്ങളുടെ ലോകം

1863ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആല്‍ഫ്രഡ് നൈട്രോഗ്ലിസ്രിനുമായുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്‌ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്‍ഫ്രഡിന്റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കല്‍ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിന്റെ പ്രത്യഘാതമായി സ്വീഡന്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ പുറത്തുമാത്രമാക്കി വിലക്കേര്‍പ്പെടുത്തി.

നോബേല്‍ മെഡല്‍
മോഷണവും സിനിമയും

രവീന്ദ്രനാഥ ടാഗോറിന്റെ നോബേല്‍ മെഡല്‍ വിശ്വഭാരതി മ്യൂസിയത്തില്‍ നിന്ന് മോഷണം പോകുകയുണ്ടായി. പിന്നീട് വീണ്ടെടുക്കാന്‍ സാധിക്കാതെ പോയ ഈ കഥയെ ആസ്പദമാക്കി ഇറങ്ങിയ സിനിമയാണ് നൊബേല്‍ ചോര്‍. 1896 ഡിസംബര്‍ 10ന് ഒരു അനാഥനെ പോലെയാണ് നോബേല്‍ മരണപ്പെട്ടത്.


നൊബേല്‍ സമ്മാനത്തിലെ പകരക്കാര്‍

ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത് മഗ്‌സാസെ അവാര്‍ഡാണ്. ഇന്ത്യയുടെ നൊബേല്‍ സമ്മാനമാകട്ടെ ഭട്‌നഗര്‍ അവാര്‍ഡ്, ചൈനയുടെ നൊബേല്‍ സമ്മാനമാണ് താങ് പ്രൈസ്, അമേരിക്കയുടെ നൊബേല്‍ സമ്മാനം ലാസ്‌കര്‍ അവാര്‍ഡ്.


ബാല്യകാലം

ആല്‍ഫ്രഡ് ജനിച്ച വര്‍ഷം ഇമ്മാനുവേലിന്റെ ബിസിനസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. താമസിയാതെ തൊഴില്‍ നിര്‍ത്തിവയ്ക്കാനും അദ്ദേഹം തീരുമാനിച്ചു. സ്വീഡനിലെ സാമ്പത്തികനില മോശമായതിനാല്‍ അവിടം വിട്ടുപോകുവാനായി അദ്ദേഹം നിരന്തരം ചിന്തിച്ചു.
കുടുംബം ബാങ്ക് ജപ്തിയുടെ വക്കില്‍ എത്തിയപ്പോള്‍ അദ്ദേഹം തൊഴില്‍ തേടി റഷ്യയിലേക്കുപോയി. റഷ്യയില്‍ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു വര്‍ക്ക്‌ഷോപ്പ് സ്ഥാപിച്ചു. ഇമ്മാനുവേലിന്റെ നല്ലകാലത്തിന്റെ തുടക്കം ആയിരുന്നു അത്.
ഇമ്മാനുവേലിന്റെ കുടുംബം സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലേക്ക് താമസം മാറി. റഷ്യയിലേക്കുള്ള മാറ്റം ആല്‍ഫ്രഡിന്റെ ജീവിതം മാറ്റിമറിച്ചു. ഇമ്മാനുവേല്‍ മക്കള്‍ക്ക് റഷ്യയില്‍ ലഭ്യമാകാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ നല്‍കി. ആല്‍ഫ്രഡ് 17 ാം വയസില്‍ സ്വീഡിഷ്,ഇംഗ്ലീഷ്, ജര്‍മന്‍, റഷ്യന്‍, ഫ്രഞ്ച് ഭാഷകളില്‍ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം നേടി.

പിതാവിന്റെ സ്വപ്‌നം

ആല്‍ഫ്രഡിനെ ഒരു കെമിക്കല്‍ എന്‍ജിനീയര്‍ ആക്കുകയായിരുന്നു പിതാവിന്റെ ലക്ഷ്യം. അതിനായി ഉപരിപഠനത്തിനായി പാരീസിലേക്ക് അയച്ചു. ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു അത്. പാരീസില്‍ പ്രശസ്ത കെമിക്കല്‍ എന്‍ജിനീയര്‍ ആയ ടി.ജെ. പെലോസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി ആല്‍ഫ്രഡിന് കെമിക്കല്‍ എന്‍ജിനീയറിങ്ങിന്റെ പുതിയ മാനങ്ങള്‍ നേടികൊടുത്തു.
ഇതേ ലാബില്‍ തന്നെ ജോലി ചെയ്തിരുന്ന അസ്‌കാനിയോ സൊബ്രെറോയുമായുള്ള സഹവാസം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago