HOME
DETAILS
MAL
ഹരിതം സഹകരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
backup
June 04 2017 | 21:06 PM
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഭാഗമായി ഒരു കോടി വൃക്ഷത്തൈകള്‍ നടുന്ന സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്.
ഉച്ചയ്ക്ക് 12ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി അങ്കണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും.
ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍,മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.കെ. രാഘവന് എം.പി, എം.എല്‍.എമാരായ ഇ.കെ.വിജയന്, സി.കെ. നാണു, വി.കെ.സി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എം. ഭാസ്കരന്, സെക്രട്ടറി എ.വി. സന്തോഷ്കുമാര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."