HOME
DETAILS

പുന്നയില്‍ നൗഷാദ് വധം: പോപുലര്‍ഫ്രണ്ട് നേതാവ് അറസ്റ്റില്‍

  
backup
August 13 2019 | 17:08 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%97%e0%b4%b7%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8b

 

ചാവക്കാട്(തൃശൂര്‍): പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അവിയൂര്‍ വാലിപ്പറമ്പില്‍ ഫെബീറിനെയാണ് (30)അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. എസ്.ഡി.പി.ഐ സജീവ പ്രവര്‍ത്തകനായ പ്രതി പോപുലര്‍ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് കൂടിയാണ്.

വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഫെബീറിനെ തിങ്കളാഴ്ച ചങ്ങരംകുളത്തു നിന്നാണ് കുന്ദംകുളം അസിസ്റ്റന്റ് കമ്മിഷനര്‍ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ഇതോടെ നൗഷാദ് വധക്കേസില്‍ രണ്ട് പ്രതികളാണ് അറസ്റ്റിലായത്.
അകലാട് നാലാംകല്ലിനു പടിഞ്ഞാറ് തൈപ്പറമ്പില്‍ മുബീനെയാണ്(26) നേരത്തെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫെബീര്‍ പിടിയിലാകുന്നത്.


മറ്റു പ്രതികളെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുംഉടന്‍ അറസ്റ്റിലാവുമെന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷനര്‍ സി.ഡി ശ്രീനിവാസന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago