ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.
മലബാര്‍ ഭക്ഷണങ്ങള്‍ക്ക് പേരുകേട്ട തക്കാരം, സ്റ്റാച്യുവിലെ വടക്കന്‍ കുശിനി, ഹോട്ടല്‍ ടൗണ്‍ ടവര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. നഗരസഭയിലെ സെക്രട്ടറിയേറ്റ് ഹെല്‍ത്ത് സര്‍ക്കിളിന്റെ പരിധിയിലുള്ള ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
നഗരസഭ സൗത്ത് സോണ്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.അജയകുമാര്‍ സ്‌ക്വാഡിന് നേതൃത്വം നല്‍കി. സെക്രട്ടറിയേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ.പത്മകൂമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ഷിബു, മനോജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍
പിടിച്ചെടുത്തു
തിരുവനന്തപുരം: ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 50 മൈക്രോണില്‍ കുറഞ്ഞ അഞ്ചു കിലോഗ്രാം പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. നഗരസഭയിലെ പാളയം, ശ്രീകാര്യം ഹെല്‍ത്ത് സര്‍ക്കിളുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.പ്രേംനവാസ്, ജെ.ഉണ്ണി എന്നിവര്‍ സ്‌ക്വാഡിന് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിസാര്‍, ഹരീഷ് കുമാര്‍, സുജിത് സുധാകര്‍ എന്നിവരും പരിശോധനയിലുണ്ടായിരുന്നു. നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതിനുശേഷം നഗരസഭയുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ പരിശോധനകള്‍ നടക്കുന്നുണ്ടായിരുന്നു.
ഇറച്ചി മാലിന്യം:
നഗരസഭ നിയന്ത്രണം കര്‍ശനമാക്കുന്നു
തിരുവനന്തപുരം: എന്റെ നഗരം സുന്ദര നഗരം പദ്ധതിയിലൂടെ നഗരത്തിലെ വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡുകളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ നിയന്ത്രണം കര്‍ശനമാക്കുന്നു.
ഇതിന്റെ ഭാഗമായി ഇറച്ചിക്കടകള്‍ക്ക് മാലിന്യ പരിപാലനം സംബന്ധിച്ച് ലോഗ് സംവിധാനം ഏര്‍പ്പെടുത്തി. ഇറച്ചി വ്യാപാരികള്‍ മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ ചുമതലപ്പെടുത്തിയിട്ടുള്ള അമല എക്കോ ക്ലീന്‍ എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുകയും നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ വിശദാംശങ്ങളടങ്ങിയ ലോഗ് സൂക്ഷിക്കുകയും ചെയ്യുന്നതിന് നഗരസഭ ക്രമീകരണവും ഒരുക്കി. നഗരത്തിലെ പൊതു സ്ഥലങ്ങളില്‍ കൂടിക്കിടക്കു
ന്നതിലധികവും ഇറച്ചി മാലിന്യങ്ങളാണ്.
ഇറച്ചി മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യുന്നതിന് അമല എക്കോ ക്ലീന്‍ എന്ന സ്ഥാപനവുമായി ചേര്‍ന്ന് നഗരസഭയുടെ പദ്ധതി ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ ഈ സേവനം പ്രയോജനപ്പെടുത്താതെ ചിലര്‍ സാമൂഹ്യവിരുദ്ധരുടെ സഹായത്തോടെ പൊതു നിരത്തുകളില്‍ ചാക്കില്‍കെട്ടി മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതിന് അനുമതി വരുത്തുന്നതിനും ഇറച്ചി മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനം ഉറപ്പുവരുത്തുന്നതിനുമായാണ് നഗരത്തിലെ ലൈസന്‍സുള്ള ചിക്കന്‍ സ്റ്റാളുകളില്‍ മാലിന്യ പരിപാലനം സംബന്ധിച്ചു ഒരു ലോഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്വന്തമായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്ത ഇറച്ചി വ്യാപാരികള്‍ നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ശേഖരണ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതും നഗരസഭ തയ്യാറാക്കി നല്‍കുന്ന ലോഗ് കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതുമാണ്. ഇതിലേക്കാവശ്യമായ ലോഗ് ഷീറ്റുകള്‍ നഗരസഭ അച്ചടിച്ച് നല്‍കും. ഈ സംവിധാനവുമായി സഹകരിക്കാത്ത വ്യാപ്യാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."