HOME
DETAILS
MAL
പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
backup
October 15 2018 | 05:10 AM
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബിഷപ്പിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് ബിഷപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം ജാമ്യ ഹരജിയിലാണ് നടപടി.
നേരത്തെ കന്യാസ്ത്രീയുടെ രഹസ്യമൊഴി എടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. ഇപ്പോള്‍ അന്വേഷണം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."