ബി.എസ്.എന്‍.എല്‍ ജീവനക്കാരന്റെ കൊലപാതകം: വിദ്യാര്‍ഥി അറസ്റ്റില്‍
മംഗളൂരു: ബി.എസ്.എന്‍.എല്‍ ലൈന്‍മാനെ കുത്തിക്കൊന്ന കേസില്‍ കോളജ് വിദ്യാര്‍ഥി അറസ്റ്റിലായി. മംഗളൂരു മുഡിഗരെയിലെ തിമ്മപ്പ പൂജാരി (52)യെ കൊലപ്പെടുത്തിയ കേസില്‍ ഉജിറെയിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ ബി.ബി.എം വിദ്യാര്‍ഥിയായ ചന്ദ്രശേഖറാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിന് രാത്രി സന്റെക്കട്ടയിലായിരുന്നു കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തിമ്മപ്പയെ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിന് കുത്തേറ്റ തിമ്മപ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിമ്മപ്പയും പ്രതിയും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട് കുറച്ചു ദിവസം മുന്‍പ് പ്രതി ചന്ദ്രശേഖറിന്റെ മാതാവും കൊല്ലപ്പെട്ട തിമ്മപ്പയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."