HOME
DETAILS
MAL
കൊച്ചി മെട്രോ: വിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി
backup
June 04 2017 | 21:06 PM
കൊച്ചി: കൊച്ചി മെട്രോയുടെ സോളാര്‍ പദ്ധതി ഉദ്ഘാടനത്തിന് സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ താന്‍ പങ്കുചേരുന്നില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ കേരളത്തിന്റെ സ്വപ്ന പദ്ധതികളാണ്. ഇവയെ കുറിച്ച് വിവാദത്തിനോ വിമര്‍ശനത്തിനോ താനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ട് പോയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ എണ്‍പതാം ജന്മദിനത്തില് ആശംസ നേരാനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."