കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമം: പന്ന്യന്‍ രവീന്ദ്രന്
മേപ്പയ്യൂര്‍: വിശ്വാസം ഉപയോഗിച്ച് സുപ്രീം കോടതി വിധിയുടെ മറവില്കേരളത്തില് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും അതിന് കോണ്‍ഗ്രസ് കുട പിടക്കുകയാണ് ചെയ്യുന്നതെന്നും സി.പി.ഐ ദേശീയ കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
സി .പി.ഐ ദേശീയ കാംപയിന്റെ ഭാഗമായുള്ള പേരാമ്പ്ര മണ്ഡലം കാല്‍നട പ്രചരണ ജാഥ മുയിപ്പോത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം പൊള്ളയായിരുന്നുവെന്ന് മോദി ഭരണം തെളിയിച്ചു. ഇന്ത്യയെ രക്ഷിക്കാന്‍ ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്ന മോദി ഭരണകൂടത്തെ പുറത്താക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
എ.കെ ചന്ദ്രന് അധ്യക്ഷനായി. ആര്. ശശി, ജാഥാ ലീഡര്‍ കെ.കെ ബാലന്, അജയ് ആവള, യൂസഫ് കോറോത്ത്, സി. ബിജു, എ.ബി ബിനോയ്, സി.കെ പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."