വൃക്ഷത്തൈകളെ ആരു സംരക്ഷിക്കും..?
ബോവിക്കാനം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുളിയാര്‍ മഞ്ചക്കല്ലില്‍ വനം വകുപ്പ് നട്ടു പിടിപ്പിച്ച് അരയാലിന്‍ തൈകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ വനവല്‍ക്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അരയാലിന്‍ തൈകള്‍ നട്ടത്.
പാറപ്രദേശമായ ഇവിടെ കംപ്രസര്‍ ഉപയോഗിച്ച് കുഴിയെടുത്താണ് തൈകള്‍ വച്ചു പിടിപ്പിച്ചത്. തുടര്‍ന്ന് കൃത്യമായി പരിചരിക്കാതിരുന്ന ഭൂരിഭാഗം തൈകളും ഉണങ്ങി നശിച്ചു.
ഇതേ അവസ്ഥയാണ് മുന്‍ വര്‍ഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിലും നട്ട മരങ്ങള്‍ക്ക്. അവയില്‍ ചിലതു മാത്രം കഠിനമായ വേനലിനെ അതിജീവിക്കുമ്പോള്‍ അതിനു സംരക്ഷണമൊരുക്കാനും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.
പ്രകൃതി സ്‌നേഹം മരങ്ങള്‍ സംരക്ഷിക്കുന്നതിലും കാണിക്കണമെന്നും നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ബാക്കിയുള്ള മരങ്ങളെങ്കിലും സംരക്ഷിക്കപ്പെടണമെന്നുമാണ് പ്രകൃതി സ്‌നേഹികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."