HOME
DETAILS
MAL
കേരളത്തിന് സഹായം തേടി പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്
backup
August 13 2019 | 17:08 PM
ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച ബാധിച്ച കേരളത്തിന് സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ കത്ത്. കേരളത്തിലുണ്ടായ ദുരന്തം വിശദമാക്കുന്ന കത്തില്‍ കേന്ദ്രം ദുരന്ത മേഖലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും ജീവിതോപാധിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള നടപടി വേണമെന്നും കത്തില്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വയനാടിന് മുന്‍ഗണന നല്‍കണം. ദുരന്തങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ സാധ്യതയുള്ളിടത്തെല്ലാം മുന്നറിയിപ്പ് സംവിധാനമൊരുക്കണം. അത്തരമൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന് സംരക്ഷിക്കാമായിരുന്നുവെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."