വിളക്കാം തോട് സ്‌കൂളില്‍ ജൈവകൃഷി പദ്ധതിക്ക് തുടക്കം
തിരുവമ്പാടി: വിദ്യാര്‍ഥികളില്‍ പഠനത്തോടൊപ്പം കാര്‍ഷികാഭിമുഖ്യം വളര്‍ത്തുന്നതിനായി 'മണ്ണറിയാന്‍ മനസ്സറിയാന്‍' ജൈവ കൃഷി പദ്ധതിക്ക് വിളക്കാംതോട് എം.എ.എം സ്‌കൂളില്‍ തുടക്കമായി. സ്‌കൂള്‍ മുറ്റത്ത് പി.ടി.എയുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ജൈവ പച്ചക്കറിത്തോട്ടം നൂറോളം ഗ്രോ ബാഗുകളില്‍ ഒരുക്കിയിരിക്കുന്നത്. പച്ചമുളക്, വെണ്ട, തക്കാളി, പയര്‍, കാബേജ്, കോളിഫഌവര്‍, വഴുതന, മത്തന്‍, പപ്പായ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പൂര്‍ണമായും വിഷ രഹിത പച്ചക്കറി സ്‌കൂള്‍ വളപ്പില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനാധ്യാപിക പി.ജെ ആലീസ്, ഷേര്‍ലി ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് കുഞ്ഞു മരക്കാര്‍, ജോസഫ് തോമസ്, സോളമന്‍ സെബാസ്റ്റ്യന്‍, നീതു സണ്ണി, സൗമ്യ റോസ്, റോഷിയ ജോസഫ്, ചിപ്പി രാജ്, സെലിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."