ലൈഫ് പദ്ധതി: ഉള്ള്യേരിയില്‍ വീടിന് തുക ലഭിക്കാതെ 13 പട്ടികജാതി കുടുംബങ്ങള്‍
ഉള്ള്യേരി: പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൂര്‍ണ അവഗണനയെന്ന് പരാതി. പദ്ധതിയില്‍ ഇതുവരെ 88 വീടുകള്‍ അനുവദിച്ചപ്പോള്‍ 75 വീടുകളും ജനറല്‍ വിഭാഗത്തിലാണ് പരിഗണിച്ചത്. 13 വീടുകളാണ് പട്ടികജാതി, പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആകെ അനുവദിച്ചത്.
എന്നാല്‍ ജനറല്‍ വിഭാഗത്തില്‍ 75ല്‍ 52 വീടുകള്‍ക്ക് ഇതിനിടയില്‍ തുക പാസാക്കിയിട്ടുണ്ട്. എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 13 കുടുംബങ്ങളെയും പൂര്‍ണമായും തഴഞ്ഞതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍പ്പെട്ട പട്ടികജാതിക്കാരിയായ ഉതിരുമ്മല്‍ നാരായണിയടക്കമുള്ള വീടിന് അര്‍ഹതയുള്ള മുഴുവന്‍ പേരും ഇപ്പോഴും പഞ്ചായത്തില്‍ ഇക്കാര്യമന്വേഷിച്ച് പോകാത്ത ദിവസങ്ങളില്ലെന്നാണ് പറയുന്നത്.
ലൈഫ് പദ്ധതിയില്‍ ഈ വിഭാഗത്തിന് പ്രത്യേക സംവരണമില്ലെങ്കിലും 52 പേരെ ജനറല്‍ വിഭാഗത്തില്‍ തുക നല്‍കുന്നതിനായി തെരഞ്ഞെടുത്തപ്പോള്‍ ഒരു കുടുംബം പോലും പട്ടികജാതിക്കാരായില്ലെന്നത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.
മാത്രമല്ല ഇപ്പോള്‍ പരിഗണിക്കപ്പെട്ട 13ല്‍ രണ്ടു കുടുംബങ്ങളെ ഇനിയും തഴയാനും സാധ്യതയുള്ളതായാണ് അറിയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച ദലിത് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വാര്‍ഡ് അംഗവും നടുവണ്ണൂര്‍ ബ്ലോക്ക് ദലിത് കോണ്‍ഗ്രസ് പ്രസിഡന്റുമായ അനീഷ് പറഞ്ഞു.
ഈ കുടുബങ്ങളുടെ ദുരിതാവസ്ഥ പട്ടികജാതിപട്ടിക പട്ടിക വിഭാഗം വകുപ്പും ശ്രദ്ധിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."