വൈദ്യുതി പോയാല്‍ കുടിവെള്ളം മുട്ടും
ബോവിക്കാനം: ബോവിക്കാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയാല്‍ കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ആറു മണിക്കൂറിലധികം സമയം കുടിവെള്ളവും മുടങ്ങും. ജല അതോറിറ്റിയുടെ ബാവിക്കര ജലസംഭരണിക്ക് സമീപമുള്ള ട്രാന്‍സ്ഫോര്‍മറിന്റെ ഇന്‍സിലേറ്റര്‍ ദ്രവിച്ചു വൈദ്യുതി പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ഇവിടെ വൈദ്യുതി മുടക്കവും പതിവായിരുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ട്രാന്‍സ്ഫോര്‍മര്‍ മഴക്കു മുമ്പു വേണ്ട അറ്റകുറ്റപ്പണികള്‍ നടത്താത്തതു കൊണ്ടാണ് മഴ പെയ്യുമ്പോള്‍ ഫ്യൂസാവാന്‍ കാരണമായത്.
മാതൃകാ സെക്ഷനുകളാക്കി ഉയര്‍ത്തിയെങ്കിലും ചെര്‍ക്കള, മുള്ളേരിയ സെക്ഷന്‍ ഓഫിസിലെ ജിവനക്കാരുടെ ദുരിതത്തിന് ഒരു കുറവുമില്ല. മറ്റു പല ജില്ലകളിലും പത്തായിരം കണ്‍സ്യൂമര്‍മാര്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് എന്നുള്ളപ്പോള്‍ ചെര്‍ക്കള സെക്ഷനിലാവട്ടെ ഉപഭോക്താക്കളുടെ എണ്ണം മുപ്പതിനായിരത്തിലധികം.
ചെങ്കള, പഞ്ചായത്തും മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളുടെ പകുതിഭാഗവും ഉള്‍പ്പെട്ടതാണ് ഈ പരിധി. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ഇവിടെത്തെ ശാപം.
ഇതേ അവസ്ഥയാണ് മുള്ളേരിയ സെക്ഷനിലും. അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ അതു പരിഹരിക്കണമെങ്കില്‍ ജിവനക്കാര്‍ ഇരുപതു കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം സ്ഥലത്തെത്താന്‍.
ജീവനക്കാരുടെ കുറവും ദൂരക്കൂടുതലും കാരണം ഇവിടെത്തെ ജിവനക്കാര്‍ നെട്ടോട്ടമോടുകയാണ്. ഈ രണ്ടു സെക്ഷനുകള്‍ വിഭജിച്ചു ബോവിക്കാനം, അഡൂര്‍ എന്നിവിടങ്ങളില്‍ പുതിയ സെക്ഷന്‍ തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപടി എങ്ങുമെത്തിയില്ല.
മുള്ളേരിയ: ചെര്‍ക്കള ജാല്‍സൂര്‍ റോഡരികിലൂടെയും ബോവിക്കാനം കാനത്തൂര്‍ റോഡരികിലൂടെയും കടന്നു പോകുന്ന ഹൈടെന്‍ഷന്‍ ലൈനുകളിലേക്കും മറ്റു പ്രദേശങ്ങളിലൂടെ പോകുന്ന ചെറു ലൈനുകളിലേക്കും ചാഞ്ഞു കിടക്കുന്ന നിരവധി മരങ്ങളാണു മഴ വന്നാല്‍ വൈദ്യുതി മുടക്കത്തിനു കാരണമാവുന്നത്.
ഈ പ്രദേശങ്ങളില്‍ വൈദ്യുതി തൂണുകളും കമ്പികളും കാല പഴക്കം കൊണ്ട് പലയിടത്തും അപകടാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."