നെല്ലിമുണ്ടയിലെ തേയില തോട്ടത്തില്‍ വിരുന്നുകാരായി കൊക്കുകള്‍
മേപ്പാടി: പോഡാര്‍ പ്ലാന്റേഷന്റെ നെല്ലിമുണ്ടയിലെ തേയില തോട്ടത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നൂറ് കണക്കിന് കൊക്കുകള്‍ വിരുന്നെത്തുന്നത്.
പുലര്‍ച്ചെയെത്തുന്ന കൊക്കുകള്‍ ചെടികളില്‍ നിന്നും ചെറു പ്രാണികളേയും മറ്റും ഭക്ഷിക്കുന്നതും കൂട്ടമായി പറക്കുന്നതും കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കൂട്ടമായെത്തുന്ന കൊക്കുകള്‍ തേയില ചെടികളില്‍ താവളമാക്കുകയാണ്. തേയില ചെടികളില്‍ നിന്നും ചെറു പ്രാണികളെ ഭക്ഷിക്കാനാണ് കൊക്കുകള്‍ കൂട്ടമായെത്തുന്നത്.
തോട്ടം തൊഴിലാളികള്‍ക്കടുത്ത് വരെ കൊക്കുകള്‍ എത്തുന്നുണ്ട്. കൂട്ടമായി പറന്നെത്തുന്നതും തിരികെ പോകുന്നതും മനോഹര കാഴ്ച്ചയാണ്. പൊതുവെ ജല പക്ഷിയെന്നാണ് കൊക്കുകള്‍ അറിയപെടുന്നത്. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാകാം കൊക്കുകള്‍ ഇരതേടി മറ്റു ഇടങ്ങളിലേക്ക് ചേക്കേറാന്‍ കാരണമെന്നാണ് നിഗമനം.പൊതുവെ എണ്‍പത് ശതമാനവും ജലത്തെയും വയലുകളേയുമാണ് കൊക്കുകള്‍ ആശ്രയിച്ചു വരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഇരതേടി കൊക്കുകള്‍ ഇത്തരം സ്ഥലങ്ങളില്‍ എത്തിയിരുന്നു. കൂടുതലും വെള്ളകൊക്കുകളാണ് തേയില തോട്ടത്തില്‍ എത്തുന്നത്.
പൊതുവെ തേയില തോട്ടങ്ങള്‍ തന്നെ മനോഹരമായ കാഴ്ച്ചയാണ്. കൊക്കുകള്‍ കൂടി വിരുന്നെത്തിയതോടെ നെല്ലിമുണ്ടയിലെ തേയില തോട്ടം അതി മനോഹരമാണ്. കൊക്കുകളെ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് രാവിലെ നെല്ലിമുണ്ടയിലേക്ക് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."