HOME
DETAILS

അളന്നിട്ടും അളന്നിട്ടും ശരിയാവാതെ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം

  
backup
October 15 2018 | 06:10 AM

%e0%b4%85%e0%b4%b3%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%85%e0%b4%b3%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

മീനങ്ങാടി: ഗ്രാമ പഞ്ചായത്ത് ശ്രീകണ്ഠപ്പ ഗൗഡര്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതെങ്കിലും കോണില്‍ നിന്ന് ആക്ഷേപമുയര്‍ന്നാല്‍ സ്‌റ്റേഡിയം അളവും തകൃതിയായി നടക്കും. അളവിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ തുടര്‍നടപടിയുണ്ടാവാറുമില്ല.
രാഷ്ട്രീയ ആയുധമായി സ്റ്റേഡിയത്തെ കണ്ടവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടവുമില്ല. 2017 ഫെബ്രുവരി 13ന് പൊതുപ്രവര്‍ത്തകനായ മീനങ്ങാടി കൃഷ്ണകൃപ വീട്ടില്‍ ദ്വാരക നാരായണന്‍ നായരാണ് സ്റ്റേഡിയം ഭൂമിയില്‍ കൈയേറ്റമുണ്ടെന്നും അളന്ന് തിട്ടപ്പെടുത്തിത്തരണമെന്നും കാണിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുറക്കാടി വില്ലേജില്‍ ബ്ലോക്ക് 21ല്‍ റീ-സര്‍വേ നമ്പര്‍ 6203ല്‍ 0.00105 ഹെക്ടര്‍ (2.5 സെന്റ്) ഭൂമി നാലുപേരും റീ-സര്‍വേ നമ്പര്‍ 6204 ല്‍ 0.0252 ഹെക്ടര്‍ (63.1 സെന്റ്) ഭൂമി മറ്റൊരാളും അനധികൃതമായി കൈവശം വച്ചു വരുന്നതായി 080617ന് നല്‍കിയ അന്വേഷണ വിവരത്തില്‍ പറയുന്നു.
കൈയേറ്റക്കാര്‍ക്കെതിരേ നിയമ നടപടി കൈകൊള്ളണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിനായി വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനോ അളന്ന് തിട്ടപ്പെടുത്തുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിനിടെ സമീപവാസിയും സ്റ്റേഡിയത്തിനായി 33 സെന്റ് ഭൂമി സൗജന്യമായി നല്‍കിയ ആളുമായ പി അബ്ദുള്‍ ജലീല്‍ പറയുന്നതിങ്ങനെ.
'സ്റ്റേഡിയം നിര്‍മിക്കുന്നതിന് വിവിധ ഭൂഉടമകളില്‍ നിന്നും വിലയ്ക്കും സൗജന്യമായും വാങ്ങിയ 6.50 ഏക്കര്‍ ഭൂമി 1990ല്‍ സ്റ്റേഡിയം നിര്‍മാണ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന പി.വി വര്‍ഗീസ് വൈദ്യരാണ് വില്ലേജ് അധികൃതരെ ഏല്‍പ്പിച്ചത്.
ഇതില്‍ ഭൂരിഭാഗവും പട്ടയം ഇല്ലാത്തതും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഉള്ളതുമായിരുന്നു. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഈ ഭൂമിക്ക് ആവശ്യമായ അടിസ്ഥാനപരമായ രേഖകള്‍ സമ്പാദിക്കാനും അതിര്‍ത്തി നിര്‍ണയിക്കാനും തയാറായില്ല.
സ്റ്റേഡിയം ഭൂമി കൈയേറിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഗവണ്‍മെന്റ് അനുവദിച്ച ഫണ്ടുപയോഗിച്ച് പഞ്ചായത്ത് അധികൃതര്‍ മതില്‍ നിര്‍മിച്ചതും അതിര്‍ത്തി തിട്ടപ്പെടുത്താതെയാണ്. ഇക്കാരണത്താല്‍ മതിലിന് പുറത്ത് 50 സെന്റില്‍ അധികം സ്ഥലം നഷ്ടപ്പെട്ടു.
വില്ക്ക് വാങ്ങിയ ഒരേക്കര്‍ ഭൂമിയില്‍ നിന്നാണ് 33സെന്റ് സൗജന്യമായി സ്റ്റേഡിയം നിര്‍മാണത്തിന് നല്‍കിയത്. ഈ സ്ഥലം വേര്‍തിരിക്കുന്ന അതിരുകള്‍ ഇല്ലാതിരുന്നതിനാല്‍ റീസര്‍വേ വകുപ്പ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ 58.50 സെന്റ് സ്ഥലം കൂടി സ്റ്റേഡിയം ഭൂമിയിലേക്ക് കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തുകയായിരുന്നു.
തന്റെ ഭൂമി ഒഴിവാക്കികൊണ്ടുതന്നെ സ്റ്റേഡിയത്തിന് വിവിധ സര്‍വേ നമ്പറുകളിലായുള്ള 6.50 ഏക്കര്‍ ഭൂമിയുണ്ടെന്ന് സുല്‍ത്താന്‍ ബത്തേരി സഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.എല്ലാ ഭൂമികള്‍ക്കും 711 എന്ന ഒരു വില്ലേജ് നമ്പര്‍ രജിസ്റ്റര്‍ അനുവദിച്ചാണ് നികുതി സ്വീകരിച്ചിരുന്നത്.
റീസര്‍വേയില്‍ വന്ന ഈ അവ്യക്തതക്ക് ശേഷം തന്റെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറിയിട്ടില്ല. ഈ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തനിക്ക് അനുകൂലമായി വിധിയുണ്ടായി. എന്നാല്‍ തന്റെ ഭൂമിയുടെ അപാകതകള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തിനോട് എന്‍.ഒ.സി ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയാറാകുന്നില്ല'.
ഇതിനിടെ ഇന്ന് വീണ്ടും സ്‌റ്റേഡിയം ഭൂമിയുടെ പുനര്‍നിര്‍ണയം നടക്കുകയാണ്. പുനര്‍നിര്‍ണയത്തിലൂടെ ശാശ്വത പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  17 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  17 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  17 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  17 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  17 days ago