വിദ്യാരംഗം സര്‍ഗോത്സവം സംഘടിപ്പിച്ചു
മാനന്തവാടി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സര്‍ഗോത്സവം-2018 അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടന്നു. ഉപജില്ലയിലെ 57 വിദ്യാലയങ്ങളില്‍ നിന്നായി 487 കുട്ടികള്‍ യു.പി ഹൈസ്‌കൂള്‍ തല മത്സരത്തില്‍ പങ്കെടുത്തു.
യു.പി വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് ടി.ടി.ഐ കണിയാരവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയും ഓവറോള്‍ ചാംപ്യന്‍ഷിപ് കരസ്ഥമാക്കി.
കവിതാലാപനം, കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, നാടന്‍പാട്ട്, അഭിനയം, എന്നീ ഇനങ്ങളില്‍ നിന്നും അഞ്ച് കുട്ടികളെ വീതം ജില്ലാ തല മത്സരത്തിലേക് തെരഞ്ഞെടുത്തു സമാപന സമ്മേളനം പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസീസ് മാനിയില്‍ അധ്യക്ഷനായി. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അനിതാബായ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനധ്യാപകന്‍ കെ.എല്‍ തോമസ്, എം.പി.ടി.എ പ്രസിഡന്റ് സരിത മനോജ്, ഉപജില്ലാ കണ്‍വീനര്‍ അബ്ദുല്‍ ഗനി, ജില്ലാ കണ്‍വീനര്‍ സുരേഷ് കെ, അനൂപ് ഫിലിപ്പ്, അബ്ദുള്‍ ഗഫൂര്‍, മുജീബ്, അജയകുമാര്‍ സംസാരിച്ചു. പ്രേമദാസ് പി.പി, വിജീഷ് കുമാര്‍, അനന്തു കൃഷ്ണന്‍, ബിജു പി.ആര്‍, ദീപ തോമസ്, ബീന പി.പി, ഷിന്‍സി ജോസഫ്, പ്രശാന്ത് ബാബു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."