ഇസ്‌ലാം ഊര്‍ജസ്വലതയുടെ മതം: സ്വാദിഖലി ശിഹാബ് തങ്ങള്‍
ഹിദായ നഗര്‍: 'വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം' പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയ സംഘടിപ്പിച്ച നാലാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്വല സമാപ്തി. സമാപന പരിപാടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജസ്വലതയുടെ മതമാണ് ഇസ്‌ലാമെന്നും മതനിയമങ്ങള്‍ക്കു പോറലേല്‍ക്കാതെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സമുദായ നേതൃത്വം രംഗത്തിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദായും പുര്‍വ വിദ്യാര്‍ഥികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ രാജ്യത്തെ മുസ്‌ലിം മുന്നേറ്റത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുക്ര അബൂബക്കര്‍ ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, ചെറീത് ഹാജി വേങ്ങര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."