ഗൂഡല്ലൂരില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പതിനാല് കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
ഗൂഡല്ലൂര്‍ നഗരത്തില്‍ അനധികൃതമായി നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ മഹേന്ദ്രന്, നഗരസഭാ കമ്മിഷണര്‍ പാര്‍വതി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 19 വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പ്പനക്കായി വച്ചിരുന്ന 14 കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
വ്യാപാരികളില്‍ നിന്നും ഇരുപത്തെട്ടായിരത്തി അഞ്ഞൂറ്രൂപ പിഴ ചുമത്തി. പന്തല്ലൂര്‍ നഗരത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് രണ്ട് കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയും രണ്ടായിരത്തി ഇരുനൂര് രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."