കാര്‍ഷിക പ്രതിസന്ധി: കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു
പുല്‍പ്പള്ളി: അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിക്കു പരിഹാരം തേടിയുള്ള പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തമാക്കുന്നു. വരും ദിവസങ്ങയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം.
കഴിഞ്ഞ ദിവസം പാടിച്ചിറ വില്ലേജ് ഓഫിസിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തിയിരുന്നു. പ്രകൃതിക്ഷോഭത്തിലും രോഗങ്ങള്‍ ബാധിച്ചും മേഖലയില്‍ വന്‍തോതിലാണ് കൃഷിനാശം ഉണ്ടായത്. മേഖലയില്‍ കടക്കെണിയില്‍പ്പെട്ട മൂന്ന് കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ജീവനൊടുക്കി. എന്നിട്ടും കൃഷിക്കാരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഭരണകൂടം തയാറാകുന്നില്ല.
രണ്ട് പഞ്ചായത്തുകളിലെയും വിളനാശമൂണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥ സംഘങ്ങള്‍ കൂട്ടാക്കിയില്ല.
ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കര്‍ഷകര്‍ക്ക് പുനര്‍വായ്പ നല്‍കുക, വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുക, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."