സമസ്ത ഭവന നിര്‍മാണ ഫണ്ട്‌ശേഖരണം; യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: പ്രളയദുരന്തത്തെ തുടര്‍ന്ന് സമസ്ത ജില്ലാഘടകം പ്രഖ്യാപിച്ച 100 ഭവനങ്ങളുടെ നിര്‍മാണ പദ്ധതിയുടെ പ്രചാരണാര്‍ഥം ഖത്തര്‍ സന്ദര്‍ശിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗകത്തലി മൗലവി വെള്ളമുണ്ട, ജില്ലാ പ്രസിഡന്റ് മുഹ്‌യുദ്ദീന്‍ കുട്ടി യമാനി എന്നിവര്‍ക്ക് കല്‍പ്പറ്റ സമസ്താലയത്തില്‍ യാത്രയയപ്പ് നല്‍കി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നായകത്വത്തില്‍ ജില്ലയില്‍ രൂപം കൊണ്ട സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട സ്വരൂപിക്കുന്നതിനായാണ് ഇവര്‍ ഖത്തര്‍ സന്ദര്‍ശനം നടത്തുന്നത്.
ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. യോഗം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി.
എസ്. മുഹമ്മദ് ദാരിമി, ശൗകത്തലി മൗലവി വെള്ളമുണ്ട, മൊയ്തീന്‍ കുട്ടി യമാനി, ഇബ്‌റാഹീം ഫൈസി പേരാല്‍, നാസര്‍ മൗലവി സംസാരിച്ചു. പി.സി ഇബ്‌റാഹീം ഹാജി സ്വാഗതവും ഉസ്മാന്‍ കാഞ്ഞായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."