വൈകല്യം തടസമായില്ല; തുഹിന്‍ നേടിയത് 88 ശതമാനം മാര്‍ക്ക്
കൊല്‍ക്കത്ത:വൈകല്യം തളര്‍ത്തിയിട്ടും തുഹിന്‍ ദെയ്ന്‍ തോല്‍ക്കാന്‍ കൂട്ടാക്കിയില്ല. ജനിച്ചപ്പോള്‍ തന്നെ കൈകാലുകള്‍ അനക്കാന്‍ പോലും കഴിയാതിരുന്ന ഈ കുട്ടി ഇത്തവണത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചത്. വായില്‍ പേന കടിച്ചുപിടിച്ച് പരീക്ഷ എഴുതിയാണ് ഈ വിദ്യാര്‍ഥി മിന്നും ജയം കരസ്ഥമാക്കിയത്.
ജനിച്ചപ്പോള്‍ തന്നെ ആര്‍ത്രോ ഗ്രൈപോസിസ് മള്‍ട്ടിപ്ലക്‌സ് കണ്‍ജെനിറ്റ എന്ന രോഗത്തിന്റെ പിടിയിലായിരുന്നു. കൈകാലുകള്‍ പ്രവര്‍ത്തന സജ്ജമാകാന്‍ പലപ്പോഴായി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും രോഗമുക്തി നേടാനായില്ല. എന്നാല്‍ രോഗത്തെ അവഗണിച്ച് ഈ കുട്ടി പേന കടിച്ചുപിടിച്ചാണ് പരീക്ഷ എഴുതി മിന്നുന്ന ജയം സ്വന്തമാക്കിയത്. പ.ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ ഖൊരക്പൂര്‍ ഐ.ഐ.ടി സെന്‍ട്രല്‍സ്‌കൂളിലാണ് തുഹിന്‍ പരീക്ഷ എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."