കേന്ദ്രവും പ്രധാനമന്ത്രിയും കശ്മിരില്‍ തെറ്റായി ഇടപെടുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി മോദിയും കശ്മിര് വിഷയത്തില്‍ തെറ്റായി ഇടപെടുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കശ്മിരിലെ സംഘര്‍ഷങ്ങള്‍ സര്‍ക്കാര്‍ ആളിക്കത്തിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മിരില്‍ നിലനില്‍ക്കുന്ന അശാന്തി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോടാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ആറോ ഏഴോ മാസങ്ങള്‍ക്കു മുന്‍പ് അരുണ്‍ ജെയ്റ്റ്ലിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മിര് വിഷയം വേണ്ട രീതിയിലല്ല അവര്‍ കൈകാര്യം ചെയ്യുന്നതെന്ന് അന്ന് താന്‍ അദ്ദഹത്തോട് പറഞ്ഞതാണെന്നും കശ്മിര് സമാധാനപരമാണെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കശ്മിര് ഇന്ത്യയുടെ ശക്തിയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അതിനെ ഇന്ത്യയുടെ ദൗര്‍ബല്യം ആക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കശ്മിരിനെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്.
കശ്മിര് ഉള്‍പ്പെടെ രാജ്യത്തുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേട് കൊണ്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കല്ലെറിയാനായി കശ്മിരികളുടെ കൈകള്‍ ഉപയോഗപ്പെടുത്തരുതെന്നും കശ്മിര് വിഷയത്തില്‍ സ്ഥായിയായ പരിഹാരം കാണേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
പാകിസ്താന് സ്പോണ്സര് ചെയ്യുന്ന ഭീകരവാദം അവസാനിപ്പിക്കാന്‍ സുരക്ഷാ സേന നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം എത്രയും വേഗം അവാസാനിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."