അരുവിക്കരയില്‍ വൈദ്യുത ലൈനിനു മുകളില്‍ മരം വീണു; നഗരത്തില്‍ കുടിവെള്ളം മുടങ്ങി
പേരൂര്‍ക്കട: വൈദ്യുത തകരാറിനെ തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുളള ജലവിതരണം പൂര്‍ണമായി മുടങ്ങി. ഞായറാഴ്ച രാത്രി 9.30നാണ് അരുവിക്കര ബലിക്കടവിന് എതിര്‍വശം ചിത്തിരക്കുന്നില്‍ 11 കെ.വി ലൈനിനുമുകളില്‍ മരം വീണ് വൈദ്യുതി മുടങ്ങിയത്. ഇതുമൂലം 15 മണിക്കൂറോളമാണ് തിരുവനന്തപുരം നഗരവാസികള്‍ കുടിവെള്ളമില്ലാതെ വലഞ്ഞത്. പതിവിനു വിപരീതമായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും കുടിവെള്ളം ലഭ്യമായില്ല. ടാങ്കര്‍ലോറികളില്‍ ജലമെത്തിക്കാനുള്ള ശ്രമം ഫലപ്രദമായതുമില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാത്രം പ്രത്യേക ലൈന്‍ കടന്നുപോകുന്നുണ്ടെങ്കിലും സംഭരണിയില്‍ വെള്ളമില്ലാതായതോടെ കാര്യങ്ങള്‍ വഷളായി. പ്രാഥമികാവശ്യത്തിനും കുടിവെള്ളത്തിനും രോഗികളും കൂട്ടിരിപ്പുകാരും ഒരുപോലെ ബുദ്ധിമുട്ടി.നഗരത്തില്‍ മിക്കവാറും ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. പേരൂര്‍ക്കടയിലെയും തിരുമലയിലെയും കുടിവെള്ള ടാങ്കുകളിലേക്കുളള വിതരണമാണ് ആദ്യം മുടങ്ങിയത്. ഇതിനിടെ സബ് ലൈനിലെ തകരാര്‍ കാരണം വട്ടിയൂര്‍ക്കാവ,് പടയണി ലൈന്‍, ശാസ്തമംഗലം, ജവഹര്‍ നഗര്‍ എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങി.
ശാസ്തമംഗലം പൈപ്പിന്‍മൂട്ടില്‍ തുടര്‍ച്ചയായി പൈപ്പ് പൊട്ടിയത് ഞായറാഴ്ചയാണ് പരിഹരിച്ചത്. ഇതോടൊപ്പം വഴയില രാധാകൃഷ്ണ ലെയിന്‍,നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം, പാതിരിപ്പള്ളി ഇളയംപള്ളിക്കോണം തുടങ്ങിയ പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് നേരത്തേ തന്നെ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ പമ്പിംഗ് പുനരാരംഭിക്കുകയും ജലവിതരണം പുന:സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണ്ണതോതില്‍ കുടിവെള്ളമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."