'നാട്ടുപച്ച'യില്‍ പ്രദര്‍ശിപ്പിക്കാന്‍ ഗ്രോബാഗുകള്‍ ഒരുങ്ങുന്നു
ഗുരുവായൂര്‍: നഗരസഭ ഒരുക്കുന്ന ജൈവപച്ചക്കറി ചന്തയുടെ ഭാഗമായുള്ള നാട്ടുപച്ചയില് പ്രദര്‍ശിപ്പിക്കുന്നതിനായി 3000 ഗ്രോബാഗുകള്‍ ഒരുങ്ങുന്നു. വെണ്ട, വഴുതിന, പലതരം മുളകുകള്‍, തക്കാളി, പയര്‍, ഇഞ്ചി, മഞ്ഞള്‍, വിവിധ ഇനം ഔഷധസസ്യങ്ങള്‍ എന്നിവയാണ് ഗ്രോബാഗുകളില്‍ നടുന്നത്. നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയിരിക്കുന്ന ഗ്രോബാഗുകളില്‍ പച്ചക്കറിതൈകള്‍ നട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് കെ.പി വിനോദ് അധ്യക്ഷനായി. ക്ഷേമകാര്യ കമ്മറ്റി ചെയര്മാന് സുരേഷ് വാര്യര്‍, ആരോഗ്യകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ടീച്ചര്‍, ആര്.വി മജീദ്,ഷൈലജ ദേവന്, നഗരസഭ സെക്രട്ടറി രഘുരാമന്, ഹെല്‍ത്ത് ഇന്‍സ്പെകടര്‍ പോള്‍ തോമാസ് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ്, മേഴ്സി കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും, വിദ്യാര്‍ഥികളും, അങ്കണവാടി ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."