മത്സ്യതൊഴിലാളി ഫഌറ്റിനു തറക്കല്ലിട്ട് രണ്ടുവര്‍ഷം; പദ്ധതി തര്ക്കത്തിലൊതുങ്ങി
കണ്ണൂര്‍: മത്സ്യത്തൊഴിലാളികള്‍ക്ക് വീടുനിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് തറക്കല്ലിട്ട കല്ലുപോലും കാടുപിടിച്ച് മൂടിയ സ്ഥിതിയാണു ആയിക്കര ഉപ്പാലവളപ്പില്‍. രണ്ടുവര്‍ഷം മുന്‍പാണു കോര്‍പറേഷന്റെ 24 സെന്റ് സ്ഥലത്ത് ആയിക്കരയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി വീടുനിര്‍മിക്കാന്‍ മന്ത്രി തറക്കല്ലിട്ടത്. തറക്കല്ലിട്ടതല്ലാതെ മറ്റൊന്നും ഇവിടെ നടന്നില്ല.
ആയിക്കരയിലെ 27 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മൂന്നുനില കെട്ടിടം നിര്‍മിക്കാനായിരുന്നു തീരുമാനം. മൂന്നുനില കെട്ടിടത്തിനു തീരദേശ വകുപ്പിന്റെ അനുമതി ലഭിക്കാത്തതോടെ ഫണ്ട് വെട്ടിച്ചുരുക്കി രണ്ടുനിലയാക്കി 17 കുടുംബങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യമൊരുക്കാനുള്ള പദ്ധതിയിലേക്കു കോര്പറേഷന് നീങ്ങി. തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് മൂന്നുനില കെട്ടിടത്തിന്റെ അനുമതി ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ബാക്കി 10 കുടുംബങ്ങളെ ഒഴിച്ചുനിര്‍ത്താനോ മറ്റൊരുകെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലമോ അവിടെയില്ല. തറക്കല്ലിടുന്ന വേളയില്‍ എന്തുകൊണ്ട് സാങ്കേതിക പ്രശ്നങ്ങള്‍ ആലോചിച്ചില്ലെന്നാണു മത്സ്യത്തൊഴിലാളികളുടെ ചോദ്യം.
കോര്‍പ്പറേഷന്റെ കടലിനോടി ചേര്‍ന്നുകിടക്കുന്ന ഭൂമിയായതിനാല്‍ സി.ആര്.സെഡ് അനുമതി ലഭിക്കുന്നില്ലെന്നാണു ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കൂരകളിലും ചോര്‍ന്നൊലിച്ച കുടിലുകളിലുമാണ് അന്തിയുറങ്ങുന്നത്. കോര്പറേഷന് അധികൃതര്‍ കഴിഞ്ഞമാസം ഇവിടെയെത്തി തൊട്ടടുത്ത മത്സ്യത്തൊഴിലാളികള്‍ നട്ടുപ്പിടിപ്പിച്ച കൃഷികള്‍ നശിപ്പിച്ചതായും അവര്‍ ആരോപിക്കുന്നു. കെട്ടിട നിര്‍മാണ കാര്യത്തില്‍ കോര്പ്പറേഷന് അധികൃതരും ഫിഷറീസ് വകുപ്പും വ്യത്യസ്ത കാര്യങ്ങളാണു പറയുന്നത്.
കഴിഞ്ഞയാഴ്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആയിക്കരയില്‍ ചടങ്ങിന് എത്തിയപ്പോള്‍ കോര്പറേഷന് അധികൃതരോടും ഫിഷറീസ് വകുപ്പിനോടും വിശദീകരണം തേടിയിട്ടും ആവശ്യമായ നടപടികളൊന്നും ഇതുവരെ അധികൃതര്‍ എടുത്തിട്ടില്ല.
മത്സ്യതൊഴിലാളികള്‍ ചോദിക്കുന്നു?
കഴിഞ്ഞ മാസം അവര്‍ വന്നിന്. സ്ഥലം ഞമ്മള് കയ്യേറിന്നു പറഞ്ഞ്. നട്ട തൈകളെല്ലം പൊരിച്ച് ചാടി ഏമാന്മാര്. തറക്കല്ലിട്ടിട്ട് വര്‍ഷം രണ്ട് കഴിഞ്ഞ്. വീടെടുക്കാന്‍ തീരുമാനിച്ച സ്ഥലം കാടുപിടിച്ച് മൂടി. ഞങ്ങള്‍ അത്യാവശ്യം പച്ചക്കറികള്‍ നടുന്ന സ്ഥലമാണിത്. വീടു എടുത്തേരാമെന്നു പറഞ്ഞ് ഞങ്ങള പറ്റിക്കുകയായിരുന്നോസാറന്മാരെ... ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."