പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി പെരുവയിലെ വസ്ത്രവ്യാപാരിയും
പെരുവ: പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പെരുവയിലെ വസ്ത്രവ്യാപാരി ദുരിത മുഖത്തേയ്ക്ക്.
എല്ലാം നഷ്ടപ്പെട്ട പ്രളയ ദുരന്തം നേരിടുന്നവര്‍ക്ക് പെരുവയിലെ പ്രമുഖ വസ്ത്ര വ്യാപാരിയായ കോട്ടൂര്‍ ഡ്രസ്സസ് ഉടമ ബിജുവാണ് തന്റെ സ്ഥാപനത്തില്‍നിന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പുതുവസ്ത്രങ്ങള്‍ വയനാട്ടിലെ ക്യാംപില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി നല്‍കിയത്.
ബിജുവിന്റെ സുഹൃത്ത് റോബിന് ചാക്കോയാണ് വസ്ത്രങ്ങള്‍ കടയില്‍നിന്നു ശേഖരിച്ചത്. ആവശ്യമുള്ളത്ര വസ്ത്രങ്ങള്‍ റോബിനോടു എടുത്തുകൊള്ളാന്‍ ബിജു നിര്‍ദേശിക്കുകയായിരുന്നു.
കടയിലെത്തിയ ബിജു സുഹൃത്ത് റോബിനുമായി സ്വന്തം വാഹനത്തില്‍ വയനാട്ടില്‍ എത്തി ദുരന്തമേഖലയില്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.
പെരുവ കാരിക്കോട് അമ്പാട്ടു കുഴിയില്‍ ദാവീദിന്റെ മകനാണ് ബിജു. ബിജുവിനോടൊപ്പം ഭാര്യ ജിന്‍സിയും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിയായി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."